കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ സ​ഞ്ചാ​രി​ക​ൾ പ്ര​യാ​സ​ത്തി​ൽ
Saturday, February 27, 2021 12:16 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ പ്ര​യാ​സ​ത്തി​ലാ​കു​ന്നു. ജി​ല്ല​യി​ൽ കു​പ്പി​വെ​ള്ളം നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ വെ​ള്ളം വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ച് പ​ക​രം വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ടി​എ​മ്മു​ക​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.
ജി​ല്ല​യി​ൽ 75 വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ മു​ക്കാ​ൽ ഭാ​ഗ​വും കേ​ടാ​യി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ എ​ടി​എ​മ്മി​ൽ നി​ന്ന് അ​ഞ്ച് രൂ​പ കോ​യി​ൻ നി​ക്ഷേ​പി​ച്ചാ​ൽ ഒ​രു ലി​റ്റ​ർ ജ​ലം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി പി​ന്നീ​ട് അ​വ​താ​ള​ത്തി​ലാ​വു​കാ​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം 2019 ജ​നു​വ​രി​യി​ൽ കു​പ്പി​വെ​ള്ളം നി​രോ​ധി​ച്ച​ത്.