മാ​ന​ന്ത​വാ​ടി​യി​ൽ സി​പി​എം വി​ക​സ​ന വി​ളം​ബ​ര ജാ​ഥ ഇ​ന്നും നാ​ളെ​യും
Friday, March 5, 2021 12:06 AM IST
മാ​ന​ന്ത​വാ​ടി: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന വി​ളം​ബ​ര ജാ​ഥ ന​ട​ത്തും. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​ണ് മ​നം​നി​റ​ഞ്ഞ് മാ​ന​ന്ത​വാ​ടി എ​ന്ന പേ​രി​ൽ പാ​ർ​ട്ടി നി​യോ​ജ​മ​ണ്ഡ​ലം ക​മ്മി​റ്റി ജാ​ഥ ന​ട​ത്തു​ന്ന​തെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ആ​ർ.​കേ​ളു എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​എം. വ​ർ​ക്കി, ഏ​രി​യ സെ​ക്ര​ട്ട​റി എം. ​റെ​ജീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പ​ന​വ​ല്ലി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ നി​ർ​വ​ഹി​ക്കും. രാ​ത്രി ഏ​ഴി​നു വാ​ളാ​ടാ​ണ് ജാ​ഥ​യു​ടെ ആ​ദ്യ​ദി​ന സ​മാ​പ​നം. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​റോ​ത്ത് ആ​രം​ഭി​ക്കു​ന്ന ജാ​ഥ രാ​ത്രി ഏ​ഴി​നു
എ​ട​വ​ക ര​ണ്ടേ നാ​ലി​ൽ സ​മാ​പി​ക്കും. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.