ജി​ല്ല​യി​ൽ 89 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 97 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, March 5, 2021 12:06 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നലെ 89 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 97 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 87 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ല് പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 27184 ആ​യി. 25624 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.
നി​ല​വി​ൽ 1297 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1167 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
നെന്മേ​നി സ്വ​ദേ​ശി​ക​ളാ​യ 25 പേ​ർ, ബ​ത്തേ​രി 11 പേ​ർ, അ​ന്പ​ല​വ​യ​ൽ എ​ട്ട് പേ​ർ, നൂ​ൽ​പ്പു​ഴ, വെ​ങ്ങ​പ്പ​ള്ളി ഏ​ഴ് പേ​ർ വീ​തം, ക​ൽ​പ്പ​റ്റ ആ​റ് പേ​ർ, മീ​ന​ങ്ങാ​ടി നാ​ല് പേ​ർ, പ​ന​മ​രം, എ​ട​വ​ക, വൈ​ത്തി​രി മൂ​ന്ന് പേ​ർ വീ​തം, മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട, പു​ൽ​പ്പ​ള്ളി ര​ണ്ട് പേ​ർ വീ​തം, കോ​ട്ട​ത്ത​റ, മേ​പ്പാ​ടി, മു​ട്ടി​ൽ, പൂ​താ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്ന് വ​ന്ന ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യും ദു​ബാ​യി​ൽ നി​ന്നും വ​ന്ന നെേ·​നി സ്വ​ദേ​ശി​യു​മാ​ണ് വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.
മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ർ, പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി നാ​ല് പേ​ർ വീ​തം, പൂ​താ​ടി മൂ​ന്നു പേ​ർ, ക​ൽ​പ്പ​റ്റ, പ​ന​മ​രം ര​ണ്ടു പേ​ർ വീ​തം, മു​ട്ടി​ൽ, തി​രു​നെ​ല്ലി, പൊ​ഴു​ത​ന, എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 73 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.