കാ​മു​കി​യെ തീ​കൊ​ളു​ത്തി കൊ​ന്ന യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും
Sunday, March 7, 2021 12:38 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​മു​കി​യെ തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ൽ യു​വാ​വി​ന് ഉൗ​ട്ടി മ​ഹി​ളാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പ​ത്താ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഉൗ​ട്ടി പൈ​ക്കാ​ര സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്ന ആ​ന​ന്ദ​കു​മാ​റി​നെ​യാ​ണ് (48) കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​മു​കി ആ​യി​ഷ​യെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലു​ക​യാ​യി​രു​ന്നു.