വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​ന്‍റെ ആ​ശ​ങ്ക​യി​ൽ മു​ന്ന​ണി​ക​ൾ
Thursday, April 8, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​ന്‍റെ ആ​ശ​ങ്ക​യി​ൽ മു​ന്ന​ണി​ക​ൾ. ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു ഏ​ക​ദേ​ശം അ​ഞ്ചു ശ​ത​മാ​നം കു​റ​വാ​ണ് പോ​ളിം​ഗി​ൽ ഉ​ണ്ടാ​യ​ത്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​തു ഏ​ക​ദേ​ശം മൂ​ന്നു ശ​ത​മാ​ന​മാ​ണ്.
വോ​ട്ട​വ​കാ​ശി​ക​ളി​ൽ 25 ശ​ത​മാ​ന​ത്തോ​ള​മാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​തി​രു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ഉ​ത്ക​ണ്ഠ​യി​ലാ​ണ് ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ​ക്കു പു​റ​മേ എ​ൻ​ഡി​എ​യും. മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വോ​ട്ട് ചോ​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് എ​ൻ​ഡി​എ നേ​തൃ​ത്വം.
ക​ൽ​പ്പ​റ്റ ജ​ന​റ​ൽ മ​ണ്ഡ​ല​വും ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​മാ​ണ് ജി​ല്ല​യി​ൽ. മൂ​ന്നു മു​ന്ന​ണി​ക​ളും വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ളെ അ​ട​ക്കം ഇ​റ​ക്കി ത​ക​ർ​പ്പ​ൻ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കു​ടും​ബ​യോ​ഗ​ങ്ങ​ളും ഗൃ​ഹ​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും മ​ത്സ​രി​ച്ചു സം​ഘ​ടി​പ്പി​ച്ചു. ഇ​തൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ഫ​ലം ചെ​യ്തി​ല്ലെ​ന്നാ​ണ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് സൂ​ചി​പ്പി​ക്കു​ന്ന​ത്.
വ​ല​തു മു​ന്ന​ണി​യും ഇ​ട​തു മു​ന്ന​ണി​യും ജി​ല്ല​യി​ൽ പ്ര​തീ​ക്ഷ​യി​ലാ​ണ്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ലെ പി.​കെ. ജ​യ​ല​ക്ഷ്മി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യും തി​രു​നെ​ല്ലി, എ​ട​വ​ക, വെ​ള്ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട്, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം. ഇ​തി​ൽ വെ​ള്ള​മു​ണ്ട, പ​ന​മ​രം, എ​ട​വ​ക, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മു​നി​സി​പ്പാ​ലി​റ്റി​യും തൊ​ണ്ട​ർ​നാ​ടും എ​ൽ​ഡി​എ​ഫി​നു ഒ​പ്പം നി​ൽ​ക്കു​മെ​ന്നും തി​രു​നെ​ല്ലി​യി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നും അ​വ​ർ ക​രു​തു​ന്നു. എ​സ്ഡി​പി​ഐ​യ്ക്കു മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ള​ള​തും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​നഃ​സാ​ക്ഷി വോ​ട്ടു ചെ​യ്ത​തും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​യാ​ണ് യു​ഡി​എ​ഫ് കാ​ണു​ന്ന​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു പോ​യ വോ​ട്ടു​ക​ളി​ലും കു​റ​ച്ചും യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ മ​ണ്ഡ​ലം സി​പി​എ​മ്മി​ലെ ഒ.​ആ​ർ. കേ​ളു നി​ല​നി​ർ​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. മു​നി​സി​പ്പാ​ലി​റ്റി​യി​ലും തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, പ​ഞ്ചാ​യ​ത്തു​ക​ളി​ലും ല​ഭി​ക്കു​ന്ന വ​ലി​യ ഭൂ​രി​പ​ക്ഷം മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് നേ​ടു​ന്ന മേ​ൽ​ക്കോ​യ്മ​യെ ക​ട​ത്തി​വെ​ട്ടാ​ൻ പ​ര്യാ​പ്ത​മാ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ അ​നു​മാ​നം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, വെ​ള​ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​നാ​യി​രു​ന്നു മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ജ​യം.
ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും വി​ജ​യി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് യു​ഡി​എ​ഫ്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ല​തു​മു​ന്ന​ണി​ക്കു വ്യ​ക്ത​മാ​യ മേ​ൽ​ക്കോ​യ്മ ഉ​ണ്ടാ​കു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​യു​ന്നു. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യും നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ. ഇ​തി​ൽ മീ​ന​ങ്ങാ​ടി​യി​ലും അ​ന്പ​ല​വ​യ​ലി​ലും മാ​ത്ര​മേ എ​ൽ​ഡി​എ​ഫ് മു​ന്നി​ലെ​ത്തൂ​വെ​ന്നും യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​തേ​സ​മ​യം പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ണ്ടാ​യെ​ന്നും ഇ​തു ഗു​ണം ചെ​യ്യു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ അ​നു​മാ​നം. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​ക്കു പു​റ​മേ മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ലെ ന​വാ​ഗ​ത​നും കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ബാ​ല​കൃ​ഷ്ണ​നെ നേ​രി​ട്ട​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യും അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തും ഒ​ഴി​കെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം.
ക​ൽ​പ്പ​റ്റ​യി​ൽ ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തും വ​ല​തും മു​ന്ന​ണി​ക​ൾ. എ​ൽ​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ​ഗ​വു​മാ​യ എം.​വി. ശ്രേ​യാം​സ്കു​മാ​റും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യും പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മു​ട്ടി​ൽ, ത​രി​യോ​ട്, വൈ​ത്തി​രി, മൂ​പ്പൈ​നാ​ട്, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം. ഇ​തി​ൽ മു​ട്ടി​ൽ, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​റ്റി​യി​ലും വൈ​ത്തി​രി, പൊ​ഴു​ത​ന, കോ​ട്ട​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മേ​ൽ​ക്കോ​യ്മ എ​ൽ​ഡി​എ​ഫും ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ഹി​തം അ​നു​കൂ​ല​മാ​കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​രു​തു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ന്ന​ത്.