കു​റു​വ ദ്വീ​പി​ലേ​ക്കു​ള്ള വ​ഴി​ക​ൾ മാ​ലി​ന്യമു​ക്ത​മാ​ക്കി
Saturday, April 10, 2021 12:47 AM IST
പു​ൽ​പ്പ​ള്ളി: ഇ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കു​ന്ന കു​റു​വ ദ്വീ​പി​ലേ​ക്കു​ള്ള വ​ന പാ​ത​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി ഐ​ഡി​യ​ൽ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ബി​എ​സ്ഡ​ബ്ല്യു, എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥിക​ളാ​ണ് കു​റു​വ വ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു നീ​ക്കം ചെ​യ്ത​ത്. റി​ൻ​ഷാ​ദ്, സ്വാ​ലി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.