പാ​ണ്ഡ്യാ​ർ ടാ​ൻ​ടി​യി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭിച്ചു
Tuesday, April 13, 2021 1:12 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി പാ​ണ്ഡ്യാ​ർ ടാ​ൻ​ടി നാ​ലാം ഡി​വി​ഷ​നി​ൽ ഭീ​ക​ര​താ​ണ്ഡ​വ​മാ​ടി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ​യ​ൻ, ജോ​ണ്‍ എ​ന്നീ താ​പ്പാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് റേ​യ്ഞ്ച​ർ ഗ​ണേ​ഷ​ൻ പ​റ​ഞ്ഞു. ദേ​വാ​ല കൈ​ത​കൊ​ല്ലി​യി​ലാ​ണ് താ​പ്പാ​ന​ക​ളെ ത​ള​ച്ചി​രി​ക്കു​ന്ന​ത്.
നാ​ശം വി​ത​ക്കു​ന്ന ര​ണ്ട് ആ​ന​ക​ളും ദേ​വാ​ല റൗ​സ്മ​ല​യി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പാ​ണ്ഡ്യാ​ർ ടാ​ൻ​ടി മേ​ഖ​ല​യി​ൽ നാ​ല് വീ​ടു​ക​ളും ക​ട​യും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​രു​ന്നു. അ​തേ​സ​മ​യം ആ​ന​ക​ളെ നി​രീ​ക്ഷി​ക്കാ​നാ​യി ചി​ല്ലു​കു​പ്പി​ക​ൾ ക​യ​റി​ൽ കെ​ട്ടി മാ​ല​രൂ​പ​ത്തി​ലാ​ക്കി വ​ന​മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ന​ക​ളു​ടെ സ​ഞ്ചാ​രം അ​റി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.