വി.​എം. ഹ​രി​ദാ​സ് ക​ർ​ഷ​ക പു​ര​സ്കാ​രം പി.​കെ. കു​മാ​ര​ന്
Tuesday, April 13, 2021 1:12 AM IST
ക​ൽ​പ്പ​റ്റ: മി​ക​ച്ച പ്ര​കൃ​തി സൗ​ഹൃ​ദ ജൈ​വ​ക​ർ​ഷ​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ വി.​എം. ഹ​രി​ദാ​സ് പു​ര​സ്കാ​ര​ത്തി​ന് പി.​കെ. കു​മാ​ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
നീ​ല​ഗി​രി ജി​ല്ല​യി​ലെ കേ​ര​ള അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മാ​ങ്ങോ​ട് സ്വ​ദേ​ശി​യാ​ണ് കു​മാ​ര​ൻ. ആ​റേ​ക്ക​ർ വ​രു​ന്ന ത​ന്‍റെ ചാ​യ​ത്തോ​ട്ടം അ​ട​ക്ക​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ഒ​രു ദ​ശാ​ബ്ദ​ത്തി​ൽ ഏ​റെ​യാ​യി പ്ര​കൃ​തി സൗ​ഹൃ​ദ​വും രാ​സ​വി​ഷ മു​ക്ത​വു​മാ​യ ജൈ​വ​കൃ​ഷി​യി​ലൂ​ടെ എ​ണ്‍​പ​തി​ൽ​പ​രം കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക വി​ള​ക​ൾ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ക്കി ബ്രാ​ൻ​ഡ് ചെ​യ്ത് ഇ​ന്ത്യ​ക്ക​ക​ത്തും വി​ദേ​ശ​ത്തും വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. നീ​ല​ഗി​രി ജി​ല്ല​യെ ജൈ​വ ജി​ല്ല​യാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ്ര​കൃ​തി ജൈ​വ​ക​ർ​ഷ​ക​നും ആ​യി​രു​ന്ന വി.​എം.ഹ​രി​ദാ​സി​ന്‍റെ സ്മ​ര​ണ​ക്കാ​യി പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി, ഗ്രാ​മ ജ്യോ​തി ഫാ​ർ​മേ​ഴ്സ് ക്ല​ബ്, ക​ല്ലൂ​ർ ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്യാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യും 29 ന് ​ചേ​രു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ തൃ​ശി​ലേ​രി കാ​ർ​ഷി​ക ഉ​ത്പാ​ദ​ന വി​പ​ണ​ന ക​ന്പ​നി സി​ഇ​ഒ രാ​ജേ​ഷ് കൃ​ഷ്ണ​ൻ പി.​കെ.കു​മാ​ര​ന് സ​മ​ർ​പ്പി​ക്കും.