രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വ് ത​ട​യ​ണം: കെ.​ജെ.ദേ​വ​സ്യ
Tuesday, April 13, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ണ്യ​വി​ള​ക​ൾ​ക്കും ത​ന്നാ​ണ്ടു​വി​ള​ക​ൾ​ക്കു​മെ​ല്ലാം രാ​സ​വ​ള​പ്ര​യോ​ഗം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​മൂ​ലം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പോ​ലും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. പ​ല​കൃ​ഷി​ക​ളും ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. കൃ​ഷി ഇ​നി​യും ഇ​ല്ലാ​താ​യാ​ൽ അ​ത് സ​മൂ​ഹ​ത്തെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി കൂ​ട്ടാ​നു​ള്ള നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കെ.​ജെ.ദേ​വ​സ്യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ക്കോ​ൽ​ദാ​നം
നി​ർ​വ​ഹി​ച്ചു

മാ​ന​ന്ത​വാ​ടി: പാ​ണ്ടി​ക്ക​ട​വി​ൽ മ​സ്ക​റ്റ് കെഎം​സി​സി നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. 2019 ൽ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​ണ് മ​സ്ക്ക​റ്റ് കെഎം​സി​സി വീ​ട് വ​ച്ചു കൊ​ടു​ത്ത​ത്.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് മ​സ്ക്ക​റ്റ് കെഎം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ.​വി.യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മു​സ്ലിം ലീ​ഗ് ജ​ന​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.