ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നും മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡ് ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി കൂ​ടി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും വാ​ർ​ഡ് ത​ല​ത്തി​ൽ ആ​ർ​ആ​ർ​ടി ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ കോ​വി​ഡ് 19 പ്ര​തി​രോ​ധം വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ഒ​രു കേ​ന്ദ്ര​ത്തി​ൽ ഒ​രു ദി​വ​സം പ​ര​മാ​വ​ധി 200 പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വാ​ക്സി​നേ​ഷ​ന് വ​രു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡോ അ​തി​ന്‍റെ പ​ക​ർ​പ്പോ ക​യ്യി​ൽ ക​രു​തേ​ണ്ട​താ​ണ്.