ചീ​ര​വ​യ​ലി​ലെ വൈ​ദ്യു​തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഭി​ന​ന്ദ​നം
Tuesday, April 20, 2021 12:12 AM IST
പ​ന​മ​രം: പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡി​ലെ ചീ​ര​വ​യ​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച കെ​എ​സ്ഇ​ബി പ​ന​മ​രം ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. ആ​വ​ശ്യ​ത്തി​ന് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചും താ​ഴ്ന്നു​കി​ട​ക്കു​ന്ന ലൈ​നു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണം സു​ഗ​മ​മാ​ക്കി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ലൈ​നു​ക​ൾ താ​ഴ്ന്നു കി​ട​ക്കുകയായിരുന്നു. വി​വ​ര​മ​റി​ഞ്ഞ് പ​ന​മ​രം ക​ഐ​സ്ഇ​ബി സെ​ക‌്ഷ​ൻ ഓ​ഫീ​സ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പു​തി​യ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചും ലൈ​ൻ വ​ലി​ച്ചും ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ചീ​ര​വ​യ​ൽ​കു​ന്നി​ലെ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.
ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജോ​ഷി ജ​യിം​സ്, ദേ​വ​സ്യ പു​തു​പ​റ​ന്പി​ൽ, ജോ​യി പു​തി​യാ​പ​റ​ന്പി​ൽ, ജോ​സ​ഫ് മാ​നു​വ​ൽ, ജോ​ർ​ജു​കു​ട്ടി പു​തു​ക്ക​ള​ത്തി​ൽ, മേ​രി പു​തി​യാ​പ​റ​ന്പി​ൽ, ഗ്രേ​സി ജോ​ർ​ജ്, ഷെ​ൽ​മി ഫി​ലി​പ്, ലി​ൻ​സി ജോ​ഷി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.