ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, April 22, 2021 12:30 AM IST
മാ​ന​ന്ത​വാ​ടി: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ർ​ക്കാ​വ് ബൈ​പ്പാ​സ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2014 ലാ​ണ് കോ​ടി​ക​ൾ മു​ട​ക്കി ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ർ​ക്കാ​വ്-​എ​രു​മ​ത്തെ​രു​വ്-​കു​നാ​ർ​വ​യ​ൽ ബൈ​പ്പാ​സ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ താ​ലൂ​ക്കി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ബൈ​പ്പാ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ചെ​റ്റ​പ്പാ​ലം-​വ​ള്ളി​യൂ​ർ​ക്കാ​വ് ബൈ​പാ​സ് റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ല. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ഴാ​ണ് ഈ ​റോ​ഡി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​മാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മ​റ്റ് റോ​ഡു​ക​ളൊ​ക്കെ ന​വീ​ക​രി​ച്ചെ​ങ്കി​ലും ഈ ​റോ​ഡി​നോ​ട് മാ​ത്രം അ​വ​ഗ​ണ​ന​യാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. മ​റ്റ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട്ട​ങ്ങ​ളും സം​ഭ​വി​ക്കാ​റു​ണ്ട്.
മ​ഴ​കൂ​ടി പെ​യ്യു​ന്ന​തോ​ടെ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​തം ഇ​ര​ട്ടി​യാ​വു​ക​യാ​ണ്. വെ​ള്ളം കെ​ട്ടി​നി​ന്ന് കു​ഴി​യ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് പു​റ​മേ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​നോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​റി നി​ൽ​ക്കാ​നോ സൗ​ക​ര്യ​മി​ല്ല. ര​ണ്ട് ത​വ​ണ സ്വ​കാ​ര്യ വ്യ​ക്തി പ​ണം മു​ട​ക്കി നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി കു​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു. ആ​ര് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ലും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് പൊ​തു​ജ​നം.