മാ​ന​ന്ത​വാ​ടി-​കൊ​യി​ലേ​രി -കൈ​ത​ക്ക​ൽ ഹൈ​ടെ​ക് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം: ജ​ന​കീ​യ ക​ർ​മ സ​മി​തി
Thursday, April 22, 2021 12:30 AM IST
കൊ​യി​ലേ​രി: മാ​ന​ന്ത​വാ​ടി-​കൊ​യി​ലേ​രി-​കൈ​ത​ക്ക​ൽ ഹൈ​ടെ​ക് റോ​ഡു നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ജ​ന​കീ​യ ക​ർ​മ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ൾ, നി​പ്പ, കോ​വി​ഡ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ്ര​വൃ​ത്തി കാ​ലാ​വ​ധി 2021 ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി​വാ​ങ്ങി​യ ക​രാ​ർ ക​ന്പ​നി പാ​തി പ​ണി​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​രു​ന്ന​തെ​ന്നു സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം 2020 ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡ് നി​ർ​മാ​ണം.
10 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ഓ​വു​ചാ​ലും ഫൂ​ട്പാ​ത്തും അ​ട​ക്കം 12 മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ്, ഇ​രു​വ​ശ​ത്തു​മാ​യി 12 ബ​സ് ബേ, ​ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പു​തി​യ ക​ൾ​വ​ർ​ട്ടു​ക​ൾ, നി​ല​വി​ലെ ക​ൾ​വ​ർ​ട്ടു​ക​ളു​ടെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്ക​ൽ, ഡ്രൈ​നേ​ജി​നോ​ടൊ​പ്പം കേ​ബി​ളു​ക​ളും പൈ​പ്പു​ക​ളും മ​റ്റും ക​ട​ത്തി വി​ടു​ന്ന​തി​നു 3.7 കി​ലോ​മീ​റ്റ​ർ യൂ​ട്ടി​ലി​റ്റി ഡ​ക്ട്, ടാ​റിം​ഗ് പ​രി​ധി​ക്ക് പു​റ​മേ​യു​ള്ളി​ട​ത്ത് ഇ​ന്‍റ​ർ ലോ​ക്ക്-​കോ​ണ്‍​ക്രീ​റ്റ്, റോ​ഡി​ലു​ട​നീ​ളം മ​ധ്യ​ഭാ​ഗ​ത്തും വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷാ വ​ര​ക​ളും അ​ട​യാ​ള​ങ്ങ​ളും, ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 50 സൗ​രോ​ർ​ജ ദീ​പ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ വി​ഭാ​വ​നം ചെ​യ്താ​ണ് 45.5 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി.
അ​ശാ​സ്ത്രീ​യ​മാ​യും മ​ന്ദ​ഗ​തി​യി​ലും ക​രാ​ർ ക​ന്പ​നി ന​ട​ത്തു​ന്ന പ്ര​വൃ​ത്തി ജ​ന​ങ്ങ​ൾ​ക്കു അ​ലോ​സ​ര​വും സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ​ലേ​ട​ങ്ങ​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം​പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണം. പ്ര​വൃ​ത്തി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ർ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 11നു ​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചി​രു​ന്നു. ആ​റാ​ട്ടു​ത​റ ഇ​ല്ല​ത്തു​വ​യ​ൽ ജം​ഗ്ഷ​ൻ വ​രെ ഫ​സ്റ്റ്‌​ലെ​വ​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​ഉ​റ​പ്പും വെ​റു​തെ​യാ​യെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.