കു​റി​ച്ചി​പ്പ​റ്റ ശ്മ​ശാ​ന​ത്തി​നെ​തി​രേയു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്
Thursday, April 22, 2021 12:30 AM IST
പു​ൽ​പ്പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ ശ്മ​ശാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​വി ഉ​ള്ള്യേ​രി ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് കു​റി​ച്ചി​പ്പ​റ്റ ശ്മ​ശാ​ന സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 1983ലാ​ണ് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്ചി​പ്പ​റ്റ​യി​ൽ ബ്ര​ദ​റ​ണ്‍ സ​ഭ എ​ന്ന പെ​ന്ത​ക്കൊ​സ​്ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തും പ​ള്ളി​യോ​ട് ചേ​ർ​ന്ന് സെ​മി​ത്തേ​രി​യും സ്ഥാ​പി​ച്ച​തും. ഈ ​ഭൂ​മി​യു​ടെ എ​തി​ർ​വ​ശ​ത്താ​യി എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നും ശ്മ​ശാ​ന​മുണ്ട്.
എ​ന്നാ​ൽ 2019 ൽ ​ര​വി എ​ന്ന ആ​ൾ ജി​ല്ല ക​ള​ക്ട​ർ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, സെ​മി​ത്തേ​രി ഉ​ട​മ​സ്ഥ​ർ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്ത് ലോ​കാ​യു​ക്ത​യി​ൽ കേ​സ് കൊ​ടു​ത്തി​രു​ന്നു. സെ​മി​ത്തേ​രി​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന​ത് വാ​സ്ത​വ​മാ​ണ്. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലോ സ​മീ​പ പ​ഞ്ചാ​യ​ത്തി​ലോ ഒ​രു മ​ത​സ്ഥ​ർ​ക്കും ശ്മ​ശാ​ന​ത്തി​ന് ലൈ​സ​ൻ​സ് ഇ​ല്ല. എ​ന്നാ​ൽ കു​റി​ച്ചി​പ്പ​റ്റ ശ്മ​ശാ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച് അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി ക​ള​ക്ട​റു​ടെ പ​ക്ക​ലാ​ണു​ള്ള​ത്.
ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കി​യി​ട്ടു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ത​ത് പ​ള്ളി​ക​ളു​ടെ​യും എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ​യും ര​ജി​സ്റ്റ​റി​ൽ എ​ഴു​തി ചേ​ർ​ത്തി​ട്ടു​ള്ള​താ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് ശേ​ഷ​വും ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​മ​ധ്യ​ത്തി​ൽ പെ​ന്ത​ക്കൊ​സ​്ത് സം​ഘ​ട​ന​ക​ളേ​യും എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നേ​യും അ​വ​ഹേ​ളി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കാ​നു​മാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. ജോ​യി, പി.​ആ​ർ. വി​ജ​യ​ൻ, ഷാ​ജി വി. ​ജോ​ണ്‍, സ​നോ​ജ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.