മാ​ന​ന്ത​വാ​ടി​യി​ലെ പ​രാ​ജ​യം: ഡി​സി​സി സ​മി​തി അ​ന്വേ​ഷി​ക്കും
Wednesday, May 5, 2021 11:51 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡി​സി​സി അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യ​മി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് ചെ​യ​ർ​മാ​നാ​യ സ​മി​തി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മോ​യി​ൻ ക​ട​വ​ൻ, അ​ഡ്വ. പി.​ഡി. സ​ജി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കെ​പി​സി​സി നേ​താ​ക്ക​ൾ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന​ക
ളു​ടെ​യും ഘ​ട​ക ക​ക്ഷി​ക​ളു​ടേ​യും നേ​താ​ക്ക​ൻ​മാ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം/​പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്ന് സ​മി​തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഡി​സി​സി അ​ധ്യ​ക്ഷ​ൻ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഡി​സി​സി സ​മി​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
തീ​റ്റ​പ്പു​ൽ​കൃ​ഷി ധ​ന​സ​ഹാ​യം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള തീ​റ്റ​പ്പു​ൽ​കൃ​ഷി ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തീ​റ്റ​പ്പു​ൽ​കൃ​ഷി​ക്ക് പു​റ​മെ യ​ന്ത്ര​വ​ൽ​ക്ക​ര​ണം, ജ​ല​സേ​ച​നം, ത​രി​ശു​നി​ല​ത്തി​ലെ കൃ​ഷി, മ​ക്ക​ച്ചോ​ള കൃ​ഷി എ​ന്നി​വ​ക്കും ധ​ന​സ​ഹാ​യം ല​ഭി​ക്കും. തീ​റ്റ​പ്പു​ൽ​കൃ​ഷി​ക്ക് സെ​ന്‍റി​ന് 11 രൂ​പ നി​ര​ക്കി​ലും മ​റ്റു ധ​ന​സ​ഹാ​യ​ങ്ങ​ൾ​ക്ക് 170 രൂ​പ വീ​ത​വും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ന​ൽ​ക​ണം. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ പേ​ര്, വി​ലാ​സം, കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണ്ണം എ​ന്നി​വ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് 20 ന് ​മു​ന്പാ​യി അ​ത​ത് ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ ന​ൽ​ക​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ക​ൽ​പ്പ​റ്റ -04936 206770, മാ​ന​ന്ത​വാ​ടി-04935 244093, പ​ന​മ​രം -04935 220002, ബ​ത്തേ​രി-04936 222905.