വാ​ഹ​ന വാ​ട​ക സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാം
Friday, May 7, 2021 11:10 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗി​ക​ളെ വീ​ടു​ക​ളി​ൽ നി​ന്നും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ/ സി​എ​ഫ്എ​ൽ​ടി​സി/​സി​എ​സ്എ​ൽ​ടി​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​ര​മു​ള്ള വാ​ട​ക ന​ൽ​കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്രം ആ​വ​ശ്യ​മി​ല്ല.
മു​നി​സി​പ്പ​ൽ/​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ട്രി​പ് ഷീ​റ്റ് പ​രി​ശോ​ധി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച തു​ക​യി​ൽ നി​ന്ന് വാ​ട​ക തു​ക വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക സം​ബ​ന്ധി​ച്ച് ആ​ശ​യ​കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​വി​ധ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം.

കെ​എ​സ്ആ​ർ​ടി​സി
പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും

ക​ൽ​പ്പ​റ്റ: ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. മാ​ന​ന്ത​വാ​ടി- ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി-​ക​ൽ​പ്പ​റ്റ, പു​ൽ​പ്പ​ള്ളി-​ബ​ത്തേ​രി-​ക​ൽ​പ്പ​റ്റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് (യാ​ത്ര ചെ​യ്യാ​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​നാ​നു​പാ​തി​ക​മാ​യി) ഇ​ന്ന് മു​ത​ൽ സ്പെ​ഷ​ൽ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ക​ഐ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. യാ​ത്രാ നി​ര​ക്ക് അ​താ​ത് ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കും.