സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു
Saturday, May 8, 2021 12:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ട്ട​ക്കു​ന്നി​നു സ​മീ​പം കാ​ര​ക്ക​ണ്ടി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡ്ഡി​ൽ ഏ​പ്രി​ൽ 22നു ​ഉ​ച്ച​യ്ക്കു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു. കാ​ര​ക്ക​ണ്ടി ച​പ്പ​ങ്ങ​ൽ ജ​ലീ​ലി​ന്‍റെ മ​ക​ൻ ഫെ​ബി​ൻ ഫി​റോ​സാ​ണ് (14) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്.
സ്ഫോ​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​ത്തേ​രി കോ​ട്ട​ക്കു​ന്ന് ര​മേ​ശ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി സു​ന്ദ​ര​വേ​ൽ മു​രു​ക​ന്‍റെ മ​ക​ൻ മു​ര​ളി (16), പാ​ല​ക്കാ​ട് മാ​ങ്കു​റി​ശി കു​ണ്ടു​പ​റ​ന്പി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ(14) എ​ന്നി​വ​ർ ഏ​പ്രി​ൽ 26നു ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഫെ​ബി​ന്‍റെ പി​തൃ​സ​ഹോ​ദ​രീ​പു​ത്രി​യു​ടെ മ​ക​നാ​ണ് അ​ജ്മ​ൽ.
സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പൊ​ട്ടി​ത്തെ​റി​ച്ച​തു വെ​ടി​മ​രു​ന്നാ​ണെ​ന്നാ​ണ് ഷെ​ഡ്ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ദ​ഗ്ധ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
ക​ളി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ ഷെ​ഡ്ഡി​ൽ ക​യ​റി​യ​പ്പോ​ൾ നി​ല​ത്തു​ക​ണ്ട ക​റു​ത്ത പൊ​ടി എ​ന്താ​ണെ​ന്നു നോ​ക്കു​ന്ന​തി​നു തീ​പ്പെ​ട്ടി ഉ​ര​ച്ച​പ്പോ​ഴാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് കു​ട്ടി​ക​ളി​ൽ ഒ​രാ​ളും മൊ​ഴി ന​ൽ​കി​യ​ത്.
ഷെ​ഡ്ഡി​ൽ സ്ഫോ​ട​ക​വ​സ്തു എ​ങ്ങ​നെ എ​ത്തി​യെ​ന്നു പോ​ലീ​സി​നു സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല. മു​ന്പ് വീ​ട് വാ​ട​ക​യ​ക്കെ​ടു​ത്ത വ്യാ​പാ​രി ഷെ​ഡ്ഡി​ൽ പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പ് വീ​ടൊ​ഴി​ഞ്ഞ​പ്പോ​ൾ ഷെ​ഡ്ഡി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പ​ട​ക്ക​ങ്ങ​ളും നീ​ക്കം ചെ​യ്തു​വെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.
സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മൂ​ന്നു കു​ട്ടി​ക​ളും വെ​പ്രാ​ള​ത്തി​ൽ അ​ടു​ത്തു​ള്ള കു​ള​ത്തി​ൽ ചാ​ടി​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വി​ടെ​നി​ന്നു കോ​ഴി​ക്കോ​ടി​നു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഫെ​ബി​ൻ. മാ​താ​വ്: സു​ൽ​ഫി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​സീ​ദ ബാ​നു, ഫ​യാ​ൻ ഫ​ർ​ഗാ​ൻ.