ക​ർ​ഷ​ക​രു​ടെ ക​ർ​ണാ​ട​ക യാ​ത്ര: ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Monday, May 10, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ഞ്ചി ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ ന​ട​ത്തു​ന്ന വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ക​ർ​ക്കു വി​ള പ​രി​പാ​ല​ന​ത്തി​നും വി​പ​ണ​ന​ത്തി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ യാ​ത്ര ചെ​യ്യാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു നി​യു​ക്ത എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം അ​യ​ച്ചു.
ഇ​തി​നു പി​ന്നാ​ലെ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട സി​ദ്ദി​ഖ് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.
വി​ഷ​യം അ​നു​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സി​ദ്ദി​ഖ് പ​റ​ഞ്ഞു. ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കു അ​യ​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് സി​ദ്ദി​ഖ് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്കു ന​ൽ​കി. ക​ർ​ഷ​ക​ർ​ക്കു ക​ർ​ണാ​ട​ക യാ​ത്ര​യ്ക്കു പാ​സ് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം ക​ള​ക്ട​റു​മാ​യി ച​ർ​ച്ച​ചെ​യ്തു.
ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്തു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി ന​ട​ത്തു​ന്ന മ​ല​യാ​ളി ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്.
ബാ​ങ്ക് വാ​യ്പ​യും കൈ​വാ​യ്പ​യും എ​ടു​ത്താ​ണ് ക​ർ​ഷ​ക​രി​ൽ പ​ല​രും കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​ഞ്ചി​യു​ടെ​യും വാ​ഴ​ക്കു​ല​യു​ടെ​യും വി​ല​യി​ടി​വും ക​ർ​ഷ​ക​ർ​ക്കു പ്ര​തി​സ​ന്ധി തീ​ർ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള നി​വേ​ദ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​നെ​ല്ലി
പ​ഞ്ചാ​യ​ത്തി​ൽ
ക​ർ​ണാ​ട​ക
മ​ദ്യ​വി​ൽ​പ​ന ത​കൃ​തി

കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മ​ദ്യ​വി​ൽ​പ​ന ത​കൃ​തി. അ​ര​മം​ഗ​ലം അ​പ്പ​പ്പാ​റ, ചേ​കാ​ടി, ന​രി​ക്ക​ല്ല്, തോ​ൽ​പ്പെ​ട്ടി, കു​ന്നി​യൂ​ർ, നാ​ഗ​മ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ദ്യ​ക്ക​ച്ച​വ​ടം.
ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വാ​ങ്ങു​ന്ന മ​ദ്യം മൂ​ന്നി​ര​ട്ടി​വ​രെ വി​ല കൂ​ട്ടി​യാ​ണ് വി​ൽ​ക്കു​ന്ന​ത്. കോ​വി​ഡ്കാ​ല​ത്തു പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ടു​ന്ന പ​രി​മി​തി​ക​ൾ മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ർ മു​ത​ലെ​ടു​ക്കു​ക​യാ​ണ്.