അ​ന്ന​യു​ടെ അ​റി​വി​ന് ഏ​ഷ്യ​ ബു​ക്ക് ഓ​ഫ് റിക്കാർഡ്
Monday, May 10, 2021 11:52 PM IST
പു​ൽ​പ്പ​ള്ളി: നാ​ലു​മി​നി​റ്റും പ​തി​നാ​ലു സെ​ക്ക​ൻ​ഡും കൊ​ണ്ട് 196 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും ഒ​രു മി​നി​റ്റി​ൽ അ​റു​പ​ത്തെ​ട്ടോ​ളം രാ​ജ്യ​ങ്ങ​ളും ത​ല​സ്ഥാ​ന​വും പ​റ​ഞ്ഞ് പ്രാ​യ​ത്തെ വെ​ല്ലു​ന്ന അ​ന്ന​യു​ടെ അ​റി​വ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി.
പൊ​തു വി​ജ്ഞാ​ന​ത്തി​ൽ മി​ക​വു​കാ​ട്ടി​യ അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​ള​റാ​ട്ട​ക്കു​ന്ന് ന​ട​കു​ഴ​യ്ക്ക​ൽ സ​ന്തോ​ഷ്-​ചി​ഞ്ചു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​മി​ടു​മി​ടു​ക്കി.
ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടേ​യും അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളു​ടേ​യും രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​ടേ​യും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടേ​യും പേ​രു​ക​ൾ അ​ന്ന​യ്ക്ക് ഹൃ​ദി​സ്ഥ​മാ​ണ്.
പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും ഓ​ർ​മി​ച്ചെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പൊ​തു​വി​ജ്ഞാ​ന​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് അ​ന്ന​യെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യ​ത്. പു​ൽ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് അ​ന്ന. മാ​താ​പി​താ​ക്ക​ൾ പൊ​തു വി​ജ്ഞാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യാ​ണ് അ​ന്ന​യെ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​ന്ന​യു​ടെ ക​ഴി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ. അ​തി​നി​ട​യി​ലാ​ണ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് അ​ന്ന​യെ തേ​ടി​യെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് മെ​യി​ലി​ലും ഫോ​ണി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ച്ചു​ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.