നി​ന്നു തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​തെ പു​ൽ​പ്പ​ള്ളി കെ​എ​സ്ഇ​ബി ഓ​ഫീ​സ്
Wednesday, May 12, 2021 11:58 PM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ലെ വ​ലി​യ വൈ​ദ്യു​ത സെ​ക്ഷ​നാ​യ പു​ൽ​പ്പ​ള്ളി സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ട്ടം തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത കു​ടു​സു​മു​റി​ക​ളി​ൽ. മ​ത്സ്യ മാം​സ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വ​രു​ന്ന മ​ലി​ന​ജ​ലം അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ര​ദേ​ശ​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​ണ്.
കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം ക​ണ​ക്ഷ​നു​ക​ളും ഒ​രു പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും മ​റ്റൊ​രു പ​ഞ്ചാ​യ​ത്ത് പ​കു​തി​യോ​ള​വും പ്ര​വ​ർ​തത്തന​മേ​ഖ​ല​യു​ള്ള ഓ​ഫീ​സ് താ​ഴ​യ​ങ്ങാ​ടി​യി​ലെ കെ​ട്ടി​ട​ത്തി​ലെ​ത്തി​യി​ട്ട് 15 വ​ർ​ഷ​മാ​യി. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സാ​ണ് ഓ​ഫീ​സാ​യി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ഫീ​സി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നും പ്ര​യാ​സ​മാ​ണ്.
40 ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ചേ​കാ​ടി, പാ​ക്കം, ഇ​രു​ളം, പാ​ന്പ്ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ഈ ​ഓ​ഫീ​സ് പ​രി​ധി​യി​ലാ​ണ്. പ്ര​തി​മാ​സം അ​ര​ക്കോ​ടി രൂ​പ​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള സെ​ക്ഷ​നാ​ണ്. സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ സ്റ്റോ​ർ യാ​ർ​ഡു​മി​ല്ല. മീ​നം​കൊ​ല്ലി​യി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ പാ​ത​യി​ൽ​വാ​ഹ​നം നി​ർ​ത്തി​യാ​ടാ​നും സൗ​ക​ര്യ​മി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തി​ക്കു​ന്ന സാ​മ​ഗ്രി​ക​ളും ക​ന്പി​യും മ​റ്റും പാ​ത​യോ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ട​വും യാ​ർ​ഡും ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യു​ണ്ട്. ഇ​തി​നാ​യി പ​ല​വ​ട്ടം ശി​പാ​ർ​ശ​ക​ൾ ന​ൽ​കി​യ​തു​മാ​ണ്. ത​ക​രാ​റു​ക​ൾ യ​ഥാ സ​മ​യം ക​ണ്ടെ​ത്താ​നും പ​രി​ഹ​രി​ക്കാ​നും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വേ​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പ​ല​രും സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ ലൈ​നി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​ത്.