നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന നി​ര​ക്ക് വ​ർ​ധി​ച്ചു: ഇ​ന്ന​ലെ 306 പേ​ർ​ക്ക്
Saturday, May 15, 2021 12:25 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ പ​തിന്മട​ങ്ങ് വ​ർ​ധി​ച്ചു. ഇ​ന്ന​ലെ 306 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, കോ​ത്ത​ഗി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 59 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 12,005 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 10,606 പേ​ർ കോ​വി​ഡ് മു​ക്തി നേ​ടി. 1340 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. 1119 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 85 പേ​ർ കോ​വി​ഡ് മു​ക്തി നേ​ടി. ജി​ല്ല​യി​ലെ ന​ഗ​ര-​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ ഒ​രു പോ​ലെ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്ന് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് നേ​രം പു​ല​രു​ന്ന സ​മ​യ​ത്ത് ഓ​ട്ടോ​യി​ലും ബൈ​ക്കു​ക​ളി​ലും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ടൗ​ണു​ക​ളി​ലും കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കും. ലോ​ക്ക് ഡൗ​ണ്‍ തീ​രു​ന്ന​ത് വ​രെ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് ന​ൽ​കി​ല്ല. വാ​ഹ​ന ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ 15 ദി​വ​സ​ത്തേ​ക്ക് കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. കൂ​ടാ​തെ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ക​ന​ത്ത പി​ഴ ചു​മ​ക്കു​ക​യും ചെ​യ്യും.