വ​യ​നാ​ടി​ന്‍റെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റു ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യു​ടെ അ​ള​വി​ൽ അ​ന്ത​രം
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ അ​ള​വി​ൽ വ​ലി​യ അ​ന്ത​രം. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ല​ക്കി​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, കു​റി​ച്യ​ർ​മ​ല, മേ​പ്പാ​ടി, ചെ​ന്പ്ര​മ​ല, വെ​ള്ള​രി​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഷം 4,000 മു​ത​ൽ 5,000 വ​രെ മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്പോ​ൾ കി​ഴ​ക്കു​ഭാ​ഗ​ത്തു ഡ​ക്കാ​ൻ പീ​ഠ​ഭൂ​മി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​രാ​ശ​രി 1,500 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ന്ത​രീ​ക്ഷ റ​ഡാ​ർ ഗ​വേ​ഷ​ണ നൂ​ത​ന കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്ന് വ​യ​നാ​ട്ടി​ലെ ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ അ​ള​വി​ലെ വ്യ​ത്യാ​സം സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക മ​ഴ പ്ര​വ​ച​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ഠ​നം. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ണ് മ​ഴ​യു​ടെ അ​ള​വി​ലെ അ​ന്ത​ര​ത്തി​നു കാ​ര​ണ​മെ​ന്നു ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ഡ​യ​റ​ക്ട​റും പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നു​മാ​യ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു.
വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​യു​ടെ അ​ള​വി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ അ​തി​തീ​വ്ര മ​ഴ​യും ജി​ല്ല​യി​ൽ പ്ര​കൃ​ത​ദു​ര​ന്ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. മെ​റ്റീ​രി​യോ​ളോ​ജി​ക്ക​ൽ വ​കു​പ്പ​ന്‍റെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ഴ പ്ര​വ​ച​നം വ​യ​നാ​ട്ടി​ൽ പ​ല​പ്പോ​ഴും കൃ​ത്യ​മാ​കാ​റി​ല്ല. അ​തി​തീ​വ്ര​മ​ഴ​യു​ടെ പ​രി​ണി​ത​ഫ​ല​മാ​ണ് വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ. മ​ഴ പ്ര​വ​ച​നം ഒ​രു​പ​രി​ധി​വ​രെ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​നാ​ണ് ഹ്യും ​സെ​ന്‍റ​ർ പ്ര​വ​ച​നം ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യെ 25 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വീ​തം വ​ലി​പ്പ​മു​ള്ള ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന പ്ര​വ​ച​നം 80 ശ​ത​മാ​ന​ത്തോ​ളം ശ​രി​യാ​യി​ട്ടു​ണ്ട്. ഓ​രോ ദി​വ​സ​വും അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തെ മ​ഴ സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. മേ​ഘ​ങ്ങ​ളു​ടെ വി​ന്യാ​സം, അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത, കാ​റ്റി​ന്‍റെ ഗ​തി, ജി​ല്ല​യു​ടെ ഭൗ​മ​ശാ​സ്ത്ര പ്ര​ത്യേ​ക​ത​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ഴ പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 100 ഇ​ട​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വും സെ​ൻ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ്ര​തി​ദി​ന മ​ഴ​യ​ള​വ് ശേ​ഖ​ര​ണം അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​ന്ന സ​മ​യ​ത്തു ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മു​ൻ​കൂ​ട്ടി കാ​ണു​ന്ന​തി​ന് ഉ​ത​കും. ഈ ​മ​ഴ​ക്കാ​ല​ത്തു ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ലു​ണ്ടാ​യ അ​തി​തീ​വ്ര മ​ഴ​യും മു​ണ്ട​ക്കൈ ഭാ​ഗ​ത്തെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യും സം​ബ​ന്ധി​ച്ചു സെ​ന്‍റ​ർ ഒ​രു ദി​വ​സം മു​ന്പു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. 2020 ജൂ​ണി​ലാ​ണ് സെ​ന്‍റ​ർ മ​ഴ പ്ര​വ​ച​നം ആ​രം​ഭി​ച്ച​ത്.
ഓ​രോ ദി​വ​സ​ത്തെ​യും കൂ​ടി​യ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വും കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വും സെ​ന്‍റ​ർ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. അ​ര നൂ​റ്റാ​ണ്ടി​നി​ടെ ജി​ല്ല​യി​ൽ നൈ​സ​ർ​ഗി​ക ഹ​രി​താ​വ​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് കൂ​ടു​ത​ൽ. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് സെ​ന്‍റ​ർ നി​ല​വി​ൽ മ​ഴ, അ​ന്ത​രീ​ക്ഷ​താ​പം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​രം കൈ​മാ​റു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ജി​ല്ല​യി​ൽ എ​ല്ലാ​വ​ർ​ക്കും വി​വ​രം ല​ഭ്യ​മാ​ക്കാ​നാ​ണ് സെ​ന്‍റ​റി​ന്‍റെ ശ്ര​മം. ജി​ല്ല​യി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചു. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും 300 മി​ല്ലി മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്തു. ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്തു മ​ട​ക്കി​മ​ല​യി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്-325 മി​ല്ലി മീ​റ്റ​ർ. മ​റ്റി​ട​ങ്ങ​ളി​ൽ പെ​യ്ത മ​ഴ(​മി​ല്ലി മീ​റ്റ​റി​ൽ): മീ​ന​ങ്ങാ​ടി-303, ബ​ത്തേ​രി-276.4, കൈ​നാ​ട്ടി-227.33, ക​ൽ​പ​റ്റ-215, മു​ട്ടി​ൽ-211.83, പ​ന​മ​രം-208.5, ചു​ണ്ടേ​ൽ-205, എ​ട​വ​ക-177.29, പു​ൽ​പ്പ​ള്ളി-154.72, ക​ല്ലൂ​ർ-143.3.
ഹ്യൂം ​സെ​ന്‍റ​റി​ന്‍റെ മ​ഴ പ്ര​വ​ച​ന പ​രി​പാ​ടി​യും മ​ഴ​യ​ള​വ് രേ​ഖ​പ്പെ​ടു​ത്ത​ലും ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​യി​ൽ ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. ശ്രീ​വ​ത്സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ മ​ഴ ത​ക​ർ​ത്തു പെ​യ്യു​ന്പോ​ൾ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ൽ ചി​ല​പ്പോ​ൾ ഒ​ട്ടും മ​ഴ​യു​ണ്ടാ​വി​ല്ല. അ​ത്ര​യേ​റെ വ്യ​തി​യാ​നം മ​ഴ​യു​ടെ കാ​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ഷി​ക്കാ​ർ​ക്കു വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് മ​ഴ പ്ര​വ​ച​ന​മെ​ന്നു പൊ​ഴു​ത​ന​യി​ലെ ക​ർ​ഷ​ക​ൻ ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.