അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ശ​ശി​കു​മാ​ർ കാ​ക്കി അ​ഴി​ച്ചു​വ​യ്ക്കു​ന്നു
Sunday, May 16, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: 36 വ​ർ​ഷം നീ​ണ്ട സേ​വ​ന​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ക​ടു​വ​യു​ട​യും ഒ​രു പ്രാ​വ​ശ്യം ആ​ന​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ത​ല​നാ​രി​ഴ​യ്ക്കു പ്രാ​ണ​ൻ തി​രി​ച്ചു​പ​ടി​ച്ചു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ വ​ന​പാ​ല​ക​ൻ കാ​ക്കി​ക്കു​പ്പാ​യം അ​ഴി​ച്ചു​വ​യ്ക്കു​ന്നു. ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​ശ​ശി​കു​മാ​റാ​ണ് ഈ ​മാ​സം 31നു ​വി​ര​മി​ക്കു​ന്ന​ത്.

ക​യ്പും മ​ധു​ര​വും നി​റ​ഞ്ഞ​താ​യി​രു​ന്നു സേ​വ​ന​കാ​ല​മെ​ന്നു ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. മൂ​ന്നു​വ​ട്ടം മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട​തി​നു പു​റ​മേ 1992ൽ ​പാ​തി​രി മാ​ട​ലി​ൽ ന​ട​ത്തി​യ ആ​ന​ക്കൊ​ന്പു വേ​ട്ട​യും 1999ൽ ​തൊ​ടു​പു​ഴ​യി​ൽ ഒ​രു ലോ​ഡ് ച​ന്ദ​നം പി​ടി​കൂ​ടി​യ​തും വ​ന​പാ​ല​ക​നെ​ന്ന നി​ല​യി​ൽ ശ​ശി​കു​മാ​റി​ന്‍റെ മ​ന​സ്‌​സി​ലെ മാ​യാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്.

വ​നം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് രാ​ധാ​കൃ​ഷ്ണ​ൻ-​സ​രോ​ജി​നി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ​ശി​കു​മാ​ർ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷം 1985ൽ 19-ാം ​വ​യ​സി​ലാ​ണ് ശ​ശി​കു​മാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു കീ​ഴി​ലെ പ​ശു​ക്ക​ട​വ് സെ​ക്ഷ​നി​ൽ ഗാ​ർ​ഡ് ത​സ്തി​ക​യി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.

കേ​ര​ള അ​തി​ർ​ത്തി​യി​ലെ പാ​തി​രി മാ​ട​ലി​ൽ ശ​ശി​കു​മാ​റും സം​ഘ​വും ക​ച്ച​വ​ട​ക്കാ​രെ​ന്ന വ്യാ​ജേ​ന വേ​ഷം​മാ​റി​യെ​ത്തി​യാ​ണ് 68 കി​ലോ​ഗ്രാം ആ​ന​ക്കൊ​ന്പ് പി​ടി​ച്ചെ​ടു​ത്ത​ത്. തി​രു​വ​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്നു ആ​ന​ക്കൊ​ന്പി​ൽ തീ​ർ​ത്ത ഒ​രു കോ​ടി രൂ​പ വി​ല​വ​രു​ന്ന വി​ഗ്ര​ഹ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഘ​ത്തി​ലും അം​ഗ​മാ​യി​രു​ന്നു ശ​ശി​കു​മാ​ർ. നി​ല​ന്പൂ​ർ, ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ആ​ന​ക്കൊ​ന്പ്, പു​ലി​ത്തോ​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്ത് പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. തൊ​ടു​പു​ഴ​യി​ൽ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ​നി​ന്നാ​ണ് ഒ​രു ലോ​ഡ് ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

2020 ഒ​ക്ടോ​ബ​റി​ൽ പു​ൽ​പ്പ​ള്ളി പാ​ള​ക്കൊ​ല്ലി​യി​ലും 2021 ജ​നു​വ​രി​യി​ൽ മു​ള്ള​ൻ​കൊ​ല്ലി കൊ​ള​വ​ള്ളി​യി​ലു​മാ​ണ് ശ​ശി​കു​മാ​റി​നു​നേ​രേ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ടു​വ​യെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പാ​ള​ക്കൊ​ല്ലി​യി​ലെ തി​ക്താ​നു​ഭ​വം. ഹെ​ൽ​മ​റ്റ് ധ​രി​ച്ച​താ​ണ് ര​ക്ഷ​യാ​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു കൊ​ള​വ​ള്ളി​യി​ലും ശ​ശി​കു​മാ​റി​നു​നേ​രേ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. ഇ​ട​തു തോ​ളി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ന​മ​രം നീ​ർ​വാ​ര​ത്താ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ശ​ശി​കു​മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്തു. അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഇ​തി​ന​കം ശ​ശി​കു​മാ​റി​നെ തേ​ടി​യെ​ത്തി. എ​ബി​എ​ൻ ആം​റോ സാ​ങ്ച്വ​റി അ​വാ​ർ​ഡ് ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി​യാ​ണ് അ​ദ്ദേ​ഹം. ഡ​ൽ​ഹി വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ജോ​ലി ചെ​യ്തി​ട​ത്തെ​ല്ലാം ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​വും സ്നേ​ഹ​വും നേ​ടാ​നാ​യ​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പാ​ദ്യ​മെ​ന്നു ശ​ശി​കു​മാ​ർ ക​രു​തു​ന്നു. ഗ്രീ​ൻ​സ് എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ശ​ശി​കു​മാ​ർ. ബ​ത്തേ​രി ദൊ​ട്ട​പ്പ​ൻ​കു​ള​ത്താ​ണ് സ്ഥി​ര​താ​മ​സം. ഭാ​ര്യ ജ​യ​മോ​ളും ഐ​ശ്വ​ര്യ, അ​ദ്വൈ​ത് എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.