പു​തി​യ 41 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ പു​തി​യ 41 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​രം​ഭി​ച്ച ക​ൽ​പ്പ​റ്റ, മേ​പ്പാ​ടി, മാ​ന​ന്ത​വാ​ടി, കാ​ട്ടി​ക്കു​ളം, വൈ​ത്തി​രി ബ്രാ​ഞ്ചു​ക​ളും നേ​ര​ത്തേ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഏ​താ​നും ശാ​ഖ​ക​ളും ലാ​ഭ​ക​ര​മ​ല്ലാ​തി​രി​ക്കെ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തു അ​നു​ചി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് ബാ​ങ്ക് മെം​ബ​ർ​മാ​രി​ൽ ഒ​രു വി​ഭാ​ഗം.
ഹെ​ഡ് ഓ​ഫീ​സും 13 ബ്രാ​ഞ്ചു​ക​ളു​മ​ട​ക്കം 14 യൂ​ണി​റ്റു​ക​ളാ​ണ് ബാ​ങ്കി​ന്. 41 ത​സ്തി​ക​ക​ൾ സൃ​ഷി​ക്കു​ന്ന​തി​നു അ​നു​മ​തി തേ​ടി ബാ​ങ്ക് അ​ടു​ത്ത​കാ​ല​ത്താ​ണ് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കു അ​പേ​ക്ഷ ന​ൽ​കി​യ​ത്. വ​യ​നാ​ട്ടി​ൽ റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​ണ് ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക്. 1978ലാ​യി​രു​ന്നു ആ​രം​ഭം. നേ​ര​ത്തേ ബ​ത്തേ​രി താ​ലൂ​ക്കി​ൽ മാ​ത്ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.
നി​ല​വി​ൽ പൊ​ഴു​ത​ന, തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ൽ​പ്പെ​ടും. നി​യ​മാ​വ​ലി ഭേ​ദ​ഗ​തി ചെ​യ്തും സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യു​മാ​ണ് വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ക​ളി​ലേ​ക്കു പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച​ത്. നി​ല​വി​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ബാ​ങ്ക്. 13 അം​ഗ​ങ്ങ​ളാ​ണ് ഭ​ര​ണ​സ​മി​തി​യി​ൽ. ഇ​തി​ൽ മൂ​ന്നു പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്.
കെ​പി​സി​സി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ത​ര അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ. കോ​ണ്‍​ഗ്ര​സി​ലെ ഡോ.​സ​ണ്ണി ജോ​ർ​ജാ​ണ് ചെ​യ​ർ​മാ​ൻ. 2022 ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.
പു​തു​താ​യി ആ​രം​ഭി​ച്ച ബ്രാ​ഞ്ചു​ക​ൾ മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ലാ​ഭ​ത്തി​ലാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പി​നു അ​പേ​ക്ഷ ന​ൽ​കേ​ണ്ടെ​ന്നു പ്ര​ഫ.​കെ.​പി. തോ​മ​സ് ചെ​യ​ർ​മാ​നാ​യ മു​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത​വ​ഗ​ണി​ച്ചാ​ണ് 41 ത​സ്തി​ക​ക​ൾ കൂ​ടി സൃ​ഷി​ക്കാ​നു​ള്ള നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​മം. ഇ​തി​നു പി​ന്നി​ൽ സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ ബാ​ങ്ക് മെം​ബ​ർ​മാ​രി​ലു​ണ്ട്.
ബാ​ങ്കി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് കോ​ഴ​യാ​യി മ​റി​യു​ന്ന​തെ​ന്നു അ​ട​ക്കം പ​റ​യു​ന്ന സ​ഹ​കാ​രി​ക​ൾ നി​ര​വ​ധി​യാ​ണ്. ബാ​ങ്കി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 2007നും 2012​നും ഇ​ട​യി​ൽ എ​ട്ടും 2012നും 2017​നും ഇ​ട​യി​ൽ 22-ഉം ​നി​യ​മ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.
85 ആ​ണ് നി​ല​വി​ൽ ബാ​ങ്കി​ൽ അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ളു​ടെ എ​ണ്ണം. അ​ടു​ത്ത​കാ​ലം വ​രെ ബാ​ങ്കി​ൽ 69 പേ​രാ​ണ് ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം സൂ​പ്പ​ർ ന്യൂ​മ​റി നി​യ​നം ല​ഭി​ച്ച​വ​രാ​ണ്. ഇ​ത്ര​യും ജീ​വ​ന​ക്കാ​രു​മാ​യി 14 യൂ​ണി​റ്റു​ക​ളും സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ 15 ഒ​ഴി​വു​ക​ൾ നി​ക​ത്തി. ഇ​തോ​ടെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 84 ആ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 41 ത​സ്തി​ക​ക​ൾ കൂ​ടി സൃ​ഷ്ടി​ക്കു​ന്ന​തി​നു അ​പേ​ക്ഷി​ച്ച​ത്. ഇ​പ്പോ​ഴു​ള്ള​ത​ട​ക്കം 2022 സെ​പ്റ്റം​ബ​റോ​ടെ ബാ​ങ്കി​ൽ 10 റി​ട്ട​യ​ർ​മെ​ന്‍റ് ഒ​ഴി​വു​ക​ളും ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.
അ​പേ​ക്ഷി​ച്ച ത​സ്തി​ക​ക​ളെ​ല്ലാം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​നു​വ​ദി​ച്ചാ​ൽ ബാ​ങ്കി​ൽ ആ​കെ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം 130നു ​അ​ടു​ത്താ​കും. മു​ഴു​വ​ൻ ത​സ്തി​ക​ക​ളി​ലും നി​യ​മ​നം ന​ട​ക്കു​ന്ന​തോ​ടെ ഒ​രു യൂ​ണി​റ്റി​ലെ ശ​രാ​ശ​രി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഒ​ന്പ​താ​കും. ഇ​തു ആ​വ​ശ്യ​ത്തി​ലും വ​ള​രെ അ​ധി​ക​മാ​ണെ​ന്നു മെം​ബ​ർ​മാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു. മാ​നേ​ജ​രും ഒ​ന്നു​വീ​തം അ​ക്കൗ​ണ്ട​ന്‍റും ക്ലാ​ർ​ക്കും പ്യൂ​ണും സ്വീ​പ്പ​റും ശാ​ഖ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു മ​തി​യാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ അ​ഭി​പ്രാ​യം.
ബാ​ങ്കി​ന്‍റെ പ​ല ബ്രാ​ഞ്ചു​ക​ളി​ലും പ്ര​തി​ദി​നം കൈ​കാ​ര്യം ചെ​യ്യു​ന്ന വൗ​ച്ച​റു​ക​ളു​ടെ എ​ണ്ണം 20ൽ ​താ​ഴെ​യാ​ണ്. ദി​വ​സം 10 വൗ​ച്ച​റു​ക​ൾ പോ​ലും കൈ​കാ​ര്യം ചെ​യ്യാ​ത്ത ബ്രാ​ഞ്ചു​ക​ളും ബാ​ങ്കി​നു​ണ്ട്. ശാ​ഖ​യു​ടെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നു ദി​വ​സം 40 വൗ​ച്ച​റു​ക​ളെ​ങ്കി​ലും കൈ​കാ​ര്യം ചെ​യ്യ​ണം.
ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നും പ്ര​ലോ​ഭ​ന​ത്തി​നും വ​ഴ​ങ്ങി സ്ഥി​ര​നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചു ബാ​ങ്കി​ന്‍റെ ഓ​ഹ​രി​യെ​ടു​ത്ത​വ​ർ നി​രാ​ശ​യി​ലാ​ണ്. പ​ലി​ശ​യേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട തു​ക ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ക്കു​മെ​ന്ന വി​ശ്വ​സ​ത്തി​ലാ​ണ് പ​ല​രും സ്ഥി​ര​നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചു ഓ​ഹ​രി​യി​ൽ മു​ട​ക്കി​യ​ത്. പു​തി​യ ബ്രാ​ഞ്ചു​ക​ൾ ന​ഷ്ട​ത്തി​ലോ​ടു​ന്ന​തു​മൂ​ലം ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കു ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​ന്നി​ല്ല. സ്ഥി​ര നി​ക്ഷേ​പ​ത്തി​ലൂ​ടെ കി​ട്ടി​യി​രു​ന്ന പ​ലി​ശ​യും ഇ​ല്ലാ​താ​യി. 500 രൂ​പ​യാ​ണ് ബാ​ങ്കി​ന്‍റെ ഒ​രു ഓ​ഹ​രി​ക്കു വി​ല. സ്ഥി​ര നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചു അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ഓ​ഹ​രി​യി​ൽ മു​ട​ക്കി​യ​വ​രു​ണ്ട്.