ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Friday, June 11, 2021 1:01 AM IST
ക​ൽ​പ്പ​റ്റ: ഒ​രു​മി​നി​റ്റി​ൽ 68 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും നാ​ലു മി​നി​റ്റി​ൽ 196 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും പ​റ​ഞ്ഞ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ആ​റു​വ​യ​സു​കാ​രി അ​ന്ന സ​ന്തോ​ഷ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ഷ്യ ബു​ക്ക്സ് ഓ​ഫ് റി​ക്കാ​ർ​ഡ് അ​ധി​കൃ​ത​ർ അ​യ​ച്ച് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​ന്ന​യ്ക്ക് സ​മ്മാ​നി​ച്ചു.
ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ത​ന്പി, മാ​താ​പി​താ​ക്ക​ളാ​യ പു​ൽ​പ്പ​ള്ളി വേ​ലി​യ​ന്പം ന​ട​ക്കു​ഴ​ക്ക​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് ജോ​സ്, ചി​ഞ്ചു സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
പു​ൽ​പ്പ​ള്ളി സെ​ന്‍റ്മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.