കൃ​ത​ജ്ഞ​ത​യു​ള്ള, ച​രി​ത്ര​മ​റി​യാ​വു​ന്ന വ്യ​ക്തി: ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍
Friday, June 11, 2021 1:01 AM IST
താ​മ​ര​ശേ​രി: വ​ര്‍​ക്കി​യ​ച്ച​ന്‍ കൃ​ത​ജ്ഞ​ത​യു​ള്ള, ച​രി​ത്ര​മ​റി​യാ​വു​ന്ന വ്യ​ക്തി​യാ​യി​രു​ന്നെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ പ​റ​ഞ്ഞു.
മ​നു​ഷ്യ​നെ തോ​ല്‍​പ്പി​ക്കാ​നാ​കും, എ​ന്നാ​ല്‍ അ​വ​നെ കീ​ഴ​ട​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​താ​ണ് കു​ടി​യേ​റ്റ ച​രി​ത്രം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്.
ഈ ​കു​ടി​യേ​റ്റ​ക്കാ​രോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട് അ​വ​ര്‍ തോ​ല്‍​ക്കു​ന്ന സ​മ​യ​ത്തൊ​ക്കെ നി​ങ്ങ​ളെ കീ​ഴ​ട​ക്കാ​ന്‍ ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് അ​വ​ര്‍​ക്ക് പ്ര​ത്യാ​ശ​യും സ്നേ​ഹ​വും സ​മ്പ​ത്തും ന​ല്‍​കി അ​വ​രെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന വ​ര്‍​ക്കി​യ​ച്ച​ന്‍ ച​രി​ത്ര​ത്തി​ല്‍ വ​ലി​യ മ​നു​ഷ്യ​നാ​യി നി​ല​കൊ​ള്ളും.
കു​ടി​യേ​റ്റ​ക്കാ​രു​ടെ ഇ​ട​യി​ല്‍ വ​സി​ച്ച് അ​വ​രെ ആ​ത്മീ​യ​മാ​യി, ഭൗ​തി​ക​മാ​യി, സം​സ്‌​കാ​രി​ക​മാ​യി, വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​രു മ​ഹ​ത് വ്യ​ക്തി​യാ​യി​രു​ന്നു വ​ര്‍​ക്കി​യ​ച്ച​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.