ഡീ​സ​ൽ വി​ല വ​ർ​ധ​ന​​ക്കെതി​രെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം
Friday, June 11, 2021 11:26 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ധ​ന വി​ല വ​ർ​ധ​നക്കെ​തി​രെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. 2021ന്‍റെ തു​ട​ക്ക​ത്തി​ൽ ഡീ​സ​ലി​ന് 67 രൂ​പ​യാ​യി​രു​ന്ന​ത് ഇ​ന്ന് ലി​റ്റ​റി​ന് 93 രൂ​പ​യാ​യി ഉ​യ​ർ​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കു​ന്ന വി​ല​യു​ടെ സെ​യി​ൽ​ടാ​ക്സ് കു​റ​ക്കാ​നും ത​യാ​റാ​കു​ന്നി​ല്ല.
കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ക​യും ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന വി​ല​യി​ൽ കു​റ​വ് വ​രു​ത്തു​ക, എ​ണ്ണ ക​ന്പ​നി​ക​ളു​ടെ പ​ക​ൽ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു ഗ​താ​ഗ​തം സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്റാം മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബ​സു​ട​മ​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്പി​ലും ബ​സു​ക​ൾ​ക്ക് മു​ന്പി​ലും കു​ടും​ബ സ​മേ​തം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

പെ​ട്രോ​ൾ നികുതി തി​രി​കെ
ന​ൽ​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
പു​ൽ​പ്പ​ള്ളി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് മു​ന്നി​ൽ ടാ​ക്സ് പേ​ബാ​ക്ക് സ​മ​രം ന​ട​ത്തി. ഇ​ന്ധ​ന വി​ല​യു​ടെ ടാ​ക്സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കി​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് മൂ​ഴി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.