പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കുമു​ന്പി​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Sunday, June 13, 2021 1:22 AM IST
ഗൂ​ഡ​ല്ലൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഉൗ​ട്ടി​യി​ലും മ​ഞ്ചൂ​രി​ലും കോ​ണ്‍​ഗ്ര​സ് പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യ വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ഇ​ന്ധ​ന വി​ല കു​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി ചേ​രിം​ഗ് ക്രോ​സ് പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​വേ​ക് ജ​ല​പ​തി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രി​യ ന​ശ്മി​ക​ർ, മേ​ലൂ​ർ നാ​ഗ​രാ​ജ്, ജാ​ഹി​ർ, മ​നേ​ഷ് ച​ന്ദ്ര​ൻ, വി​ൻ​സ​ന്‍റ്, ര​വി, സു​ധാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ചൂ​ർ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് നെ​ഹ്റു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി​കു​മാ​ർ, ശി​വ​കു​മാ​ർ, ആ​ന​ന്ദ്, ഉ​സൈ​ൻ, രാ​ജ്കു​മാ​ർ, നാ​ഗ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.