അ​ന്താ​രാ​ഷ്ട്ര യോ​ഗ വാ​രാ​ച​ര​ണം ന​ട​ത്തും
Sunday, June 13, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, മാ​ന​ന്ത​വാ​ടി ആ​യു​ഷ് ഗ്രാ​മം, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 14 മു​ത​ൽ 21 വ​രെ യോ​ഗ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.
സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കു ആ​രോ​ഗ്യ​ത്തി​നു യോ​ഗ ശീ​ല​മാ​ക്കു എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ​യാ​ണ് വാ​രാ​ച​ര​ണം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ​യും വ്യാ​യാ​മ​വും നി​ത്യ​ജീ​വി​ത​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​വ​ർ​ഷം പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​ര​വും ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​പ​ന്യാ​സ മ​ത്സ​ര​വും ഉ​ണ്ടാ​കും.