പാ​ത​യോ​ര​ത്തെ ഭീ​ഷ​ണി​യാ​യ വീ​ട്ടി​മ​രം മു​റി​ച്ചു മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Sunday, June 13, 2021 11:50 PM IST
പു​ല്‍​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ ആ​ലൂ​ര്‍​ക്കു​ന്നി​ല്‍ പാ​ത​യോ​ര​ത്ത് കൂ​റ്റ​ന്‍ വീ​ട്ടി​മ​രം വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി​ട്ടും മു​റി​ച്ചു മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ 30യോ​ളം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന തി​ര​ക്കു​ള്ള റോ​ഡ് ആ​യി​ട്ടു പോ​ലും മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.
മ​ര​ത്തി​നു തൊ​ട്ട് അ​ടു​ത്താ​യി നാ​ല് വീ​ടു​ക​ളാ​ണു​ള്ള​ത്. ശി​ഖ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വീ​ഴു​ന്ന​ത് പ​തി​വാ​യ​ത്തോ​ടെ ആ​ളു​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​യ​വ​സ്ഥ​യാ​ണ്. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഭീ​തി​യോ​ടെ​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത്.
റോ​ഡ് വീ​തി കൂ​ട്ടി ടാ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ധി​കൃ​ത​ര്‍ മ​രം മു​റി​ച്ചു മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.