കു​രു​മു​ള​ക് കൃ​ഷി​യി​ൽ പു​തു​മാ​തൃ​ക​യു​മാ​യി ക​ർ​ഷ​ക​ൻ
Tuesday, June 15, 2021 11:55 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി കു​രു​മു​ള​കി​ന് മ​ഞ്ഞ​ളി​പ്പും ദ്രു​ത​വാ​ട്ട​വും വ്യാ​പ​ക​മാ​കു​ന്പോ​ഴും യാ​തൊ​രു​വി​ധ രോ​ഗ​ബാ​ധ​യു​മു​ണ്ടാ​കാ​തെ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള കു​രു​മു​ള​ക് തോ​ട്ടം ശ്ര​ദ്ധേ​യ​മാ​കു​ന്നു. മു​ള്ള​ൻ​കൊ​ല്ലി മാ​ട​ൽ ക​ള​പ്പു​ര​പു​ത്ത​ൻ​പു​ര ഷാ​ജ​ന്‍റെ തോ​ട്ട​മാ​ണ് കു​രു​മു​ള​ക് കൃ​ഷി​യി​ൽ മാ​തൃ​ക​യാ​കു​ന്ന​ത്.
കാ​ട്ടു​തി​പ്പ​ലി​യെ​ന്ന ചെ​ടി​യി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത തൈ​ക​ളാ​ണ് ഷാ​ജ​ൻ തോ​ട്ട​ത്തി​ൽ ന​ട്ടി​രി​ക്കു​ന്ന​ത്. കു​രു​മു​ള​ക് വ​ള്ളി​ക​ൾ​ക്ക് രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് അ​തി​ന്‍റെ ചു​വ​ട്ടി​ൽ നി​ന്നാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് തി​പ്പ​ലി​യി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ഷാ​ജ​ൻ പ​റ​ഞ്ഞു. കൃ​ഷി​രീ​തി കേ​ട്ട​റി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് തി​പ്പ​ലി​യി​ൽ കു​രു​മു​ള​ക് വ​ള്ളി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ജ​ൻ ഗ്രാ​ഫ്റ്റ് ചെ​യ്യു​ന്ന​ത്. അ​ത് വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ഷാ​ജ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന കു​രു​മു​ള​ക് തോ​ട്ട​ത്തി​ലെ വ​ള്ളി​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത​വ​യാ​ണ്. ഒ​രു തൈ ​ഗ്രാ​ഫ്റ്റ് ചെ​യ്താ​ൽ മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം ന​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഈ ​ക​ർ​ഷ​ക​ൻ പ​റ​യു​ന്ന​ത്.