ഈ​ട്ടി​ക്കൊ​ള്ള: സ​ത്യം പു​റ​ത്തു​വ​ന്ന​തി​നുപി​ന്നി​ൽ എ​ഐ​വൈ​എ​ഫ് ഇ​ട​പെ​ട​ൽ
Friday, June 18, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ ന​ട​ന്ന നി​യ​മ​വി​രു​ദ്ധ ഈ​ട്ടി​മു​റി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ൽ സി​പി​ഐ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ എ​ഐ​വൈ​എ​ഫി​ന്‍റെ ഇ​ട​പെ​ട​ൽ. മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ മ​രം​മു​റി ത​ങ്ങ​ളാ​ണ് ആ​ദ്യ​മാ​യി വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​തെ​ന്നു പ​ല​രും മാ​റി​മാ​റി അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴാ​ണ് മ​ഞ്ഞു​മ​ല​യു​ടെ അ​റ്റം തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ച്ച പ​ങ്ക് ചാ​രം​മൂ​ടി കി​ട​ക്കു​ന്ന​ത്. എ​ഐ​വൈ​എ​ഫ് വാ​ഴ​വ​റ്റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ഖേ​ന വി​വ​രം ല​ഭി​ച്ച ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്മ​ൽ അ​മീ​റും സെ​ക്ര​ട്ട​റി മെ​ജോ ജോ​ണു​മാ​ണ് വീ​ടു പ​ണി​ക്കു മ​രം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ എ​ന്ന നാ​ട്യ​ത്തി​ൽ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ​ത്തി ഈ​ട്ടി​ക്കൊ​ള്ള സ്ഥി​രീ​ക​രി​ച്ച​ത്.
ആ​ദി​വാ​സി​ക​ൾ​ക്കു പ​തി​ച്ചു​ന​ൽ​കി​യ​ത​ട​ക്കം റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ൽ നി​യ​മ​വി​രു​ദ്ധ മ​രം​മു​റി ന​ട​ക്കു​ന്ന​ത് ഇ​വ​ർ ആ​ദ്യം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​യും തു​ട​ർ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മ​രം​മു​റി ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ഫെ​ബ്രു​വ​രി നാ​ലി​നു മ​രം​മു​റി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​ഹി​തം മാ​ധ്യ​മ​ങ്ങ​ൾ​ക്കു വാ​ർ​ത്ത ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ, ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണ് വാ​ഴ​വ​റ്റ​യി​ലെ സ്വ​കാ​ര്യ ടി​ന്പ​ർ ഡി​പ്പോ​യി​ൽ​നി​ന്നു ക​ട​ത്തി​യ ര​ണ്ടു ലോ​ഡ് വീ​ട്ടി പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ഡി​പ്പോ​യി​ൽ​നി​ന്നു മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​സ​മീ​റും സം​ഘ​വും പി​ടി​ച്ചെ​ടു​ത്ത​ത്.
തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ലെ ന​ത്തം​കു​നി​യി​ൽ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്ന കൂ​റ്റ​ൻ വീ​ട്ടി റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ 2020 ഒ​ക്ടോ​ബ​ർ 24ലെ ​ഉ​ത്ത​ര​വി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മു​റി​ച്ചി​രു​ന്നു. മു​റി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഈ ​വൃ​ക്ഷ​ത്തി​ന്‍റെ കൊ​ന്പു​ക​ൾ ഇ​റ​ക്കി​യ​തു പ്ര​ദേ​ശ​ത്തെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ 2020 ഡി​സം​ബ​റി​ൽ മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​രം​മു​റി ന​ട​ക്കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ന്ന​ത്തെ റേ​ഞ്ച് ഓ​ഫീ​സ​ർ സ്വീ​ക​രി​ച്ച​ത്.
ഇ​തേ​ത്തു​ട​ർ​ന്നു മ​രം​മു​റി​ക്കെ​തി​രെ തൃ​ക്കൈ​പ്പ​റ്റ​യി​ലെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ സൂ​ര​ജ് ജേ​ക്ക​ബ് 2020 ഡി​സം​ബ​ർ 31നു ​തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ മേ​പ്പാ​ടി​യി​ൽ പു​തി​യ റേ​ഞ്ച് ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റു. മ​രം​മു​റി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം ജി​ല്ലാ ഗ​വ.​പ്ലീ​ഡ​റു​ടെ നി​യ​മോ​പ​ദേ​ശം തേ​ടി.
മ​രം​മു​റി നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നാ​ണ് ഗ​വ.​പ്ലീ​ഡ​ർ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ത​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ത്തം​കു​നി​യി​ലെ മ​രം​മു​റി​ക്കെ​തി​രാ​യ ന​ട​പ​ടി വൈ​കി​യി​രു​ന്നി​ല്ലെ​ങ്കി​ൽ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ ഇ​ത്ര​ വ​ലി​യ വീ​ട്ടി​ക്കൊ​ള്ള ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യം. 101 ഈ​ട്ടി​മ​ര​ങ്ങ​ളാ​ണ് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ മു​റി​ച്ച​ത്.