ദു​ബാ​യ് കെഎം​സി​സി ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Friday, June 18, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്്‌ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ്ഗാ​ർ​ഡ് ടീ​മി​ന് ദു​ബാ​യ് കെഎം​സി​സി കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​നി​റ്റൈ​സ​ർ സ്പ്രേ​യ​ർ, ഫോ​ഗ് മെ​ഷീ​ൻ, സാ​നി​റ്റൈ​സ​ർ സ്പ്രേ​യ​ർ (ബാ​റ്റ​റി) തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ വൈ​റ്റ് ഗാ​ർ​ഡ് യൂ​ണി​റ്റു​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ള്ള​ത്. ജി​ല്ലാ മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വൈ​റ്റ് ഗാ​ർ​ഡ് യൂ​ണി​റ്റാ​യ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​ക്കൊ​ണ്ട് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നംനി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ അ​ഹ​മ്മ​ദ് ഹാ​ജി, മു​സ്‌ലിം ​ലീ​ഗ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് ക​ൽ​പ്പ​റ്റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.