പ​ഠ​ന​സ​ഹാ​യം വി​ത​ര​ണം ചെയ്തു
Friday, June 18, 2021 11:16 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ളാ പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ) പ​ഴ​ശി​രാ​ജ കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് ബ​ർ​സാ​ർ ഫാ.​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി നി​ർ​വ​ഹി​ച്ചു. വേ​ലി​യ​ന്പം പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലെ പ​ഠ​ന​വീ​ടി​ന് അ​വ​ശ്യ​മാ​യ ടെ​ലി​വി​ഷ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സി​ന് കൈ​മാ​റി.
പ​ഞ്ചാ​യ​ത്തം​ഗം ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ഷി മാ​ത്യു, സ്മി​ത ചാ​ക്കോ, ടോ​ണി തോ​മ​സ് പൊ​ടി​മ​റ്റം, സ​ജി ജെ​യിം​സ്, കെ.​ജി. ര​തീ​ഷ്, സോ​ജ​ൻ ജോ​സ​ഫ്, അ​നൂ​പ് കി​ഴ​ക്കേ​തു​ണ്ട​ത്തി​ൽ, ഷാ​ജി എ​ള്ളു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.