‘മ​ന​സ് സ​ർ​ഗോ​ത്സ​വം’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു
Sunday, June 20, 2021 3:39 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വാ​യ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ‘മ​ന​സ് - സ​ർ​ഗോ​ത്സ​വം’ -ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സ​ർ​ഗോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​റ്റ്, ക്ല​സ്റ്റ​ർ, ജി​ല്ലാ -സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും.
പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ 54 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, വോ​ള​ണ്ടി​യ​ർ​മാ​ർ, പി​എ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ന്ന സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ പി​ണ​ങ്ങോ​ട് ഡ​ബ്യു​ഒ​എ​ച്ച്എ​ച്ച്എ​സി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റും സാ​ഹി​ത്യ​കാ​രി​യു​മാ​യ എ​സ്. അ​ന​ന്തി​ക കോ​വി​ഡ് കാ​ല വാ​യ​ന എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ, എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ എ. ​ഹ​രി, പി.​കെ. സാ​ജി​ദ്, എം. ​രാ​ജേ​ന്ദ്ര​ൻ, എ.​വി. ര​ജീ​ഷ്, കെ. ​ര​വീ​ന്ദ്ര​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ജി​ത് കെ. ​തോ​മ​സ്, അ​നു​ശ്രീ അ​ജ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.