സ​ബ് ക​ള​ക്ട​ർ ഗോ​ദാ​വ​രി കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Monday, June 21, 2021 12:13 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ദാ​വ​രി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ടർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ന്ദ​ർ​ശി​ച്ചു. 287 കു​ടും​ബ​ങ്ങ​ളി​ലാ​യി 935 പേ​ർ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശോ​ധി​യ​ക്കു​ന്ന​തി​നാ​ണ് കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പ്, കോ​വി​ഡ് വ്യാ​പ​നം എ​ന്നി​വ കാ​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്ന സ​ർ​വെ ന​ട​പ​ടി​ക​ൾ 21 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ക​ഴി​വ​തും വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന വ​നാ​വ​കാ​ശ രേ​ഖ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. ട്രൈ​ബ​ൽ വ​കു​പ്പ് മു​ഖേ​ന അ​നു​വ​ദി​ച്ച വീ​ടു​ക​ളി​ൽ ഫ​ണ്ടി​ന്‍റെ അ​ഭാ​വ​ത്തി​ൽ തു​ട​ർ​ഗ​ഡു​ക്ക​ൾ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് അ​ത് അ​നു​വ​ദി​യ്ക്കു​മെ​ന്നും കോ​ള​നി​യി​ലെ ഭ​വ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കോ​ള​നി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​ന്പ​ർ പി.​എ​സ.് മു​രു​കേ​ശ​ൻ, സെ​ക്ര​ട്ട​റി ബീ​ന വ​ർ​ഗീ​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ സു​രേ​ന്ദ്ര​ൻ, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ​സ്.​എ​ൻ. രാ​കേ​ഷ്, ഉൗ​രു​മൂ​പ്പ​ൻ സി.​പി. രാ​ജ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​ജോ​സ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ, ട്രൈ​ബ​ൽ പ്രോ​മോ​ട്ട​ർ​മാ​ർ, ക​ഐ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.