ചി​റ്റാ​ലൂ​ർ​ക്കു​ന്ന് - കാ​വ​ടം റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു
Monday, June 21, 2021 12:14 AM IST
ന​ട​വ​യ​ൽ: കാ​വ​ടം വ​യ​ലി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് വേ​ണ്ടി കൂ​റ്റ​ൻ പൈ​പ്പു​ക​ൾ ലോ​റി​യി​ൽ നി​ന്നും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ച​ളി​ക്കു​ള​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ന​ട​വ​യ​ൽ ചി​റ്റാ​ലൂ​ർ​ക്കു​ന്ന് കാ​വ​ടം റോ​ഡി​ൽ അ​പ്രോ​ച്ച് റോ​ഡ് തു​ട​ങ്ങു​ന്നി​ട​ത്താ​ണ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പോ​ലും ക​ട​ന്ന് പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ച​ളി​യി​ൽ താ​ഴ്ന്നു. ട്രാ​ക്ട്ട​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ചാ​ണ് ച​ളി​യി​ൽ നി​ന്നും ക​യ​റ്റി​യ​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ന​ട​ത്തേ​ണ്ട പൈ​പ്പി​ടി​ൽ പ്ര​വ​ർ​ത്തി​ക്ക് വേ​ണ്ടി​യാ​ണ് ക​രാ​റു​കാ​ര​ൻ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ പൈ​പ്പു​ക​ൾ ഇ​റ​ക്കി​യ​ത്. കാ​വ​ടം വ​യ​ലി​ൽ കൃ​ഷി​യി​റ​ക്കേ​ണ്ട സ​മ​യ​ത്ത് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​ത് ക​ർ​ഷ​ക​ർ​ക്കും ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പെ​ടു​ത്തി​യ ക​രാ​റു​കാ​ര​ന്‍റെ പേ​രി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.