സു​മ​ന​സു​ക​ളു​ടെ സഹായം സ്വീ​ക​രി​ക്കാ​തെ സു​ജി​ത യാ​ത്ര​യാ​യി
Thursday, July 22, 2021 12:07 AM IST
മാ​ന​ന്ത​വാ​ടി: ബ​ലി​പ്പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദുഃ​ഖ​വാ​ർ​ത്ത​യാ​ണ് മാ​ന​ന്ത​വാ​ടി​യെ തേ​ടി​യെ​ത്തി​യ​ത്. ഹൃ​ദ്രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ന​ന്ത​വാ​ടി കോ​ണ്‍​വെ​ന്‍റ് കു​ന്നി​ലെ സു​ജി​ത (39) കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സു​ജി​ത​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​നു​ള്ള മു​ഴു​വ​ൻ പ​ണ​വും സ​മാ​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. 45 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്.
മാ​ന​ന്ത​വാ​ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൈ​ത്താ​ങ്ങ് ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​ര​വെ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി​യു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു ജ​ന​കീ​യ സ​മി​തി​യും രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ സു​മ​ന​സു​ക​ളു​ടെ കൈ​ത്താ​ങ്ങി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സു​ജി​ത മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.