ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർ അ​തി​ജീ​വ​ന​പാ​ത​യി​ൽ
Thursday, July 22, 2021 12:07 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം സം​ഭ​വി​ച്ചു ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേഷിക്കേ ദു​ര​ന്ത​ബാ​ധി​ത​ർ അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ. 2019 ഓ​ഗ​സ്റ്റ് 19നാ​ണ് നാ​ൽ​പ്പ​ത്തി​യെ​ട്ടു​പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ക​വ​ള​പ്പാ​റ ദു​ര​ന്ത​മു​ണ്ടാ​യ​ത്.
അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ടി താ​ഴ്‌വാര​ത്തെ നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. രാ​ത്രി​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ പോ​ലു​മാ​കാ​തെ നാ​ൽ​പ്പ​ത്തി​യെ​ട്ടു ജീ​വ​നു​ക​ളാ​ണ് മ​ണ്ണി​ൽ പൊ​ലി​ഞ്ഞ​ത്. ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്ന് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക്കാ​ര​ട​ക്കം പ്ര​ദേ​ശ​ത്തെ 117 കു​ടും​ബ​ങ്ങ​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. ദു​ര​ന്ത​ബാ​ധി​ത​രാ​യ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളു​ടെ​യും പു​ന​ര​ധി​വാ​സം സ​ർ​ക്കാ​രി​ന്‍റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സു​മ​നസു​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ൽ ന​ട​പ്പാ​ക്കാ​നാ​യി. എ​ന്നാ​ൽ ക​വ​ള​പ്പാ​റ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഇ​രു​പ​ത്തി​യ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. വീ​ടുനി​ർ​മാ​ണ​ത്തി​നു സ്ഥ​ലം ക​ണ്ടെ​ത്താ​ൻ വൈ​കി​യ​താ​ണ് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം നീ​ളാ​ൻ കാ​ര​ണം. ഇ​വ​ർ​ക്കു​ള്ള വീ​ടുനി​ർ​മാ​ണം ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ൽ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ.
ജ​ന​റ​ൽ വി​ഭാ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ ഭൂ​ദാ​ന​ത്ത് മു​പ്പ​തു വീ​ടു​ക​ൾ നി​ർ​മി​ച്ചു പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​ത്തി​യ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു ഞെ​ട്ടി​ക്കു​ള​ത്ത് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലു​മാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല​ായി വീ​ടു​ക​ൾ നി​ർ​മി​ച്ചു താ​മ​സ​മാ​ക്കി. എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തും ക​വ​ള​പ്പാ​റ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ഇ​തു​വ​രെ ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ല്ല. ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കാ​ത്ത​ത്.
2019ലെ ​പ്ര​ള​യം പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ർ​വ​നാ​ശം വി​ത​ച്ചി​രു​ന്നു. പാ​താ​ർ, വാ​ളം​കൊ​ല്ലി, വെ​ള്ളി​മു​റ്റം, പോ​ത്തു​ക​ൽ, മു​ണ്ടേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ടു. പാ​താ​ർ ടൗ​ണ്‍ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്.
തോ​ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞൊ​ഴു​കി പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന​തോ​ടെ പ​ല ഗ്രാ​മ​ങ്ങ​ളും ദി​വ​സ​ങ്ങ​ളോ​ളം ഒ​റ്റ​പ്പെ​ട്ടു​പോ​യി. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞാ​ണു ഗ​താ​ഗ​ത, വാ​ർ​ത്താ വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. ദു​ര​ന്തം ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ലേ​ക്കെത്തി നി​ൽ​ക്കു​ന്പേ​ാൾ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ നീ​റു​ന്ന ദു​ര​ന്ത സ്മ​ര​ണ​ക​ൾ ഉ​ള​ളി​ലൊ​തു​ക്കി ഇ​ന്നു അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി​യി​ലാ​ണ്.
ന​ടു​ക്കം വി​ട്ടു​മാ​റാ​ത്ത മ​ന​സു​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​ര​ന്ത​ഭൂ​മി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്നു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്പോ​ൾ ഇ​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റ്റു​ക​യും മ​ഴ കു​റ​യു​ന്പോ​ൾ ത​ങ്ങ​ളു​ടെ മ​ണ്ണി​ലേ​ക്കു തി​രി​കെ വ​രി​ക​യും ചെ​യ്യും. സ്വ​ന്തം മ​ണ്ണി​ൽ അ​ധ്വാ​നി​ച്ചും കൂ​ലി​പ്പ​ണി​യെ​ടു​ത്തും ക​ച്ച​വ​ടം ചെ​യ്തും ദു​ര​ന്തം ത​ക​ർ​ത്ത ജീ​വി​തം വീ​ണ്ടും ക​രു​പ്പി​ടി​പ്പി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണി​വ​രി​പ്പോ​ൾ.
മ​റ്റൊ​രു ദു​ര​ന്തം ഏ​തു നി​മി​ഷ​വും ത​ങ്ങ​ളെ വി​ഴു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഉ​ത്ത​മ ബോ​ധ്യ​ത്തോ​ടെ.