ജി​എ​സ്ടി ഓ​ഫീ​സ​ർ ച​മ​ഞ്ഞ് 94 ല​ക്ഷം ക​വ​ർ​ന്നു: അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ
Saturday, July 24, 2021 12:53 AM IST
ഗൂ​ഡ​ല്ലൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ആ​ന​ന്ദ്പൂ​രി​ൽ ജി​എ​സ്ടി ഓ​ഫീ​സ​ർ ച​മ​ഞ്ഞ് ച​ര​ക്ക് ലോ​റി ത​ട​ഞ്ഞു വ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി 94 ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​ഡ്വ. ബെ​ന്നി ജോ​സ​ഫ് (54) ഗൂ​ഡ​ല്ലൂ​ർ ആ​റാ​ട്ടു​പാ​റ സ്വ​ദേ​ശി ഷാ​ഫി മു​ഹ​മ്മ​ദ് (32) ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ റ​ഫീ​ഖ് (30) മോ​ഡ​ൽ സ​ണ്ണി, ഷി​ബു എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തി​ൽ ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്നു.

സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ
മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ആ​ർ​ടി​സി ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. എ​ട്ട് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം.
ബ​സു​ക​ൾ മാ​റ്റു​ന്ന​തോ​ടെ വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ കു​റ​യും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഗ​താ​ഗ​ത മ​ന്ത്രി​യെ ക​ണ്ട് ബ​സു​ക​ൾ മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.