അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​നം: അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് കോ​ണ്‍​ഗ്ര​സ്
Saturday, July 24, 2021 12:54 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന അ​ർ​ബ​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് നേ​തൃ​ത്വം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ൽ ആ​റ് ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളി​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. പ്യൂ​ണ്‍, വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ലാ​ണ് അ​ഴി​മ​തി ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. കെ​പി​സി​സി, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​രാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
അ​ഴി​മ​തി സം​ബ​ന്ധി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ബാ​ങ്കി​ന്‍റെ നി​യ​മ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കാ​തെ പു​റ​ത്തു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.