പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രവർത്തനം വൈകുന്നു: വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Monday, July 26, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ വ​ന്യ​ജീ​വി ഗ​വേ​ഷ​ണ​ത്തി​നും പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​നു​മാ​യി വി​ഭാ​വ​നം ചെ​യ്ത പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു ഇ​ട​പെ​ട​ൽ തേ​ടി മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​യും സ​ർ​വ​ക​ലാ​ശാ​ല പ്രൊ ​വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ജെ. ​ചി​ഞ്ചു​റാ​ണി​ക്കു വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി. ഫെ​ബ്രു​വ​രി 20നു ​അ​ന്ന​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക, പു​തി​യ കാ​ന്പ​സി​നു വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ സ്ഥ​ലം അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തു​ക, അ​ധ്യാ​പ​ക-​അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​നു ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് നി​വേ​ദ​നം.
ജി​ല്ല​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും 2017 മു​ത​ൽ ന​ട​ത്തി​വ​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മു​ൻ മ​ന്ത്രി കെ. ​രാ​ജു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സ​ർ​വ​കാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ 2011 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ന്യ​ജീ​വി പ​ഠ​ന​കേ​ന്ദ്ര​മാ​ണ് പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യി ഉ​യ​ർ​ത്തി​യ​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ബോ​ർ​ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടില്ല.
വ​ന്യ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പൂ​ക്കോ​ട് കാ​ന്പ​സി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നു സ​ർ​വ​ക​ലാ​ശാ​ല പ​ദ്ധ​തി​യി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 53-ാം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​ദ്ധ​തി രേ​ഖ 2017ൽ ​സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്.
വ​ന്യ​ജീ​വി​ക​ളും മ​നു​ഷ്യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്ന്. ആ​ദി​വാ​സി​ക​ള​ട​ക്കം ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​നം, വ​ന്യ​ജീ​വി​ശ​ല്യം​മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് സു​സ്ഥി​ര കാ​ർ​ഷി​ക​രീ​തി​ക​ളി​ലൂ​ടെ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​നു സാ​ങ്കേ​തി​ക സ​ഹാ​യം, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി​ക​ളു​മാ​യു​ള്ള സ​ഹ​വ​ർ​ത്തി​ത്ത​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ൽ, പ​രി​ക്കേ​റ്റ​തും രോ​ഗം ബാ​ധി​ച്ച​തു​മാ​യ വ​ന്യ​ജീ​വി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ, പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ർ​ക്കാ​ർ-​സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളാ​ണ്.
വ​ന്യ​ജീ​വി പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റ​ട​ക്കം എ​ട്ട് അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ ദി​വ​സ വേ​ത​ന​ക്കാ​രാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വെ​റ്റ​റി​ന​റി, വെ​റ്റ​റി​ന​റി ഇ​ത​ര ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പ​ന​ത്തി​ലെ പ​ഠി​താ​ക്ക​ളാ​ണ്. ആ​വ​ശ്യ​ത്തി​ന് സ്ഥി​ര അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്നു​ണ്ട്.