മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്: പ​ന്നി ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ​മ​ണി
Monday, July 26, 2021 12:45 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന മ​ലി​നീക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പ​ന്നി ക​ർ​ഷ​ക​രെ ജി​ല്ല​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ പ​ന്നി​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​രു​തെ​ന്നും റെ​ൻ​ണ്ട​റിം​ഗ് പ്ലാ​ന്‍റുക​ൾ​ക്ക് മാ​ത്ര​മേ ന​ൽ​കാ​വു എ​ന്നുള്ള ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
ഫാ​മി​ന്‍റെ ദൂ​ര​പ​രി​ധി 100 മീ​റ്റ​ർ വേ​ണ​മെ​ന്നും ഒ​രു പ​ന്നി​ക്ക് 0.25 ക്യൂ​ബീ​ക്ക് മീ​റ്റ​ർ ക​ണ​ക്കാ​ക്കി ഫാ​മി​ലു​ള്ള മു​ഴു​വ​ൻ പ​ന്നി​ക​ളു​ടെ​യും ഏ​ണ്ണം ക​ണ​ക്കാ​ക്കി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നും ഫാ​മി​ൽ പ​ന്നി​ക​ളെ അ​റ​ക്ക​ണ​മെ​ങ്കി​ൽ അ​റ​വു​ശാ​ല​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും പ​ന്നി കൃ​ഷി​യെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. കോ​ഴി​വേ​സ്റ്റു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജി​ല്ല​യി​ലെ പ​ന്നി ക​ർ​ഷ​ക​ർ.