പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 28, 2021 12:27 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​തി​മൂ​ന്ന് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ത​വി​ഞ്ഞാ​ൽ വെ​ണ്‍​മ​ണി പ​ടി​ഞ്ഞാ​റേ​ക്ക​ര ബി​ജു (43) വി​നെ​യാ​ണ് ത​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​ത്തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.