കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ൽ ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധം: ആ​രോ​ഗ്യ​വ​കു​പ്പ്
Saturday, July 31, 2021 2:15 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യി 10 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. പ​രി​ശോ​ധി​ച്ച് രോ​ഗ​മു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​വു​ന്ന​തു വ​രെ ലാ​ബു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്നു​ണ്ട്. ഒ​രു​ത​വ​ണ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്നു ഫ​ലം ല​ഭി​ച്ചാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​മി​ല്ല.
വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ക​ഴ​ന്പി​ല്ല. ഇ​ൻ​ട്രാ​മാ​സ്കു​ല​റാ​യി തോ​ൾ പേ​ശി​ക​ൾ​ക്കു​ള്ളി​ൽ കു​ത്തി​വ​യ്ക്കു​ന്ന​ത് നി​ർ​വീ​ര്യ​മാ​ക്കി​യ വൈ​റ​സോ ഭാ​ഗി​ക പ്രോ​ട്ടീ​നു​ക​ളോ ആ​ണ്. വാ​ക്സി​നേ​ഷ​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ​നി, ശ​രീ​ര​വേ​ദ​ന എ​ന്നി​വ വാ​ക്സി​നോ​ടു​ള്ള ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. വാ​ക്സി​ൻ അം​ശം യാ​തൊ​രു വി​ധ​ത്തി​ലും സ്വാ​ബ് എ​ടു​ക്കു​ന്ന തൊ​ണ്ട​യ്ക്കും മൂ​ക്കി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് എ​ത്തു​ക​യു​മി​ല്ല.
വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ലും വ​ള​രെ കു​റ​ഞ്ഞ ശ​ത​മാ​നം ആ​ളു​ക​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ സോ​പ്പും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പി​ന്തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.