400 കി​ലോ​ഗ്രാം പ​ഴ​കിയ മ​ത്സ്യം പി​ടി​കൂ​ടി
Friday, September 17, 2021 8:22 AM IST
ഊ​ട്ടി: ന​ഗ​ര​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​ക്കം ചെ​ന്ന 400 കി​ലോ ഗ്രാം ​മ​ത്സ്യം പി​ടി​കൂ​ടി. 20 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത് ക​ട​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​മ​ക​ൾ​ക്ക് മൊ​ത്തം 40,000 രൂ​പ പി​ഴ ചു​മ​ത്തി. ഗ​ണേ​ഷ നെ​ഹ്റു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​ക്കം ചെ​ന്ന മ​ത്സ്യം വി​ൽ​ക്കു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.