ക്വാ​റ​ന്‍റൈൻ ലം​ഘി​ക്കു​ന്ന​വ​രെ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും
Saturday, September 18, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: ആ​ർ​ടി​പി​സി​ആ​ർ ന​ട​ത്തി നെ​ഗ​റ്റീ​വ് ഫ​ലം വ​രു​ന്ന​ത് വ​രെ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള ആ​ളു​ക​ൾ ക്വാ​റന്‍റൈ​നി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളും വാ​ർ​ഡ്ത​ല ആ​ർ​ആ​ർ​ടി​ക​ളും ഉ​റ​പ്പ് വ​രു​ത്തും. ക്വാ​റന്‍റൈൻ ലം​ഘി​ക്കു​ന്ന ആ​ളു​ക​ളെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കു​ക​യും തു​ട​ർ​ന്നും ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക്വാ​റ​ന്‍റൈൻ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​ആ​ർ​ടി​ക​ൾ മു​ഖേ​ന ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ പോ​ലീ​സി​നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ​ക്കും ന​ൽ​ക​ണം. ക്വാ​റന്‍റൈ​ൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.