ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ! വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം നടത്തി
Sunday, September 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി മു​ഖേ​ന തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും താ​ക്കോ​ൽ​ദാ​ന​ച്ച​ട​ങ്ങും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി നി​ർ​വ്വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ങ്ക​ര​ൻ സ്വാ​ഗ​ത​വും ജി​ല്ലാ ഡി​വി​ഷ​ൻ അം​ഗം കെ. ​വി​ജ​യ​ൻ, ബ്ലോ​ക്ക് അം​ഗം പി. ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ മൈ​മൂ​ന, ആ​മി​ന സ​ത്താ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്തു, മു​ൻ അം​ഗം അ​സ്ക​ർ അ​ലി, പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി സ​ണ്ണി​ജോ​സ​ഫ്, വി​ഇ​ഒ എ​ച്ച്. ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 വ​ർ​ഷം അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​യി ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 10787838 രൂ​പ വി​ഹി​ത​മാ​യി ന​ൽ​കു​ക​യും 2021-2022 വ​ർ​ഷം 2,19,50,100 രൂ​പ നീ​ക്കി വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​രു​നൂ​റ് വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ

ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച 200 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ന​ട​ത്തി. പി​എം​എ​വൈ -ലൈ​ഫ്മി​ഷ​ൻ ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ 1781 വീ​ടു​ക​ളാ​ണ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ 1375 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​ഞ്ഞു.

ശേ​ഷി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി 56 കോ​ടി രൂ​പ ഇ​തു​വ​രെ​യാ​യി ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സാ​ന്പ​ത്തി​ക വി​ഹി​ത​ത്തി​നു പു​റ​മേ ന​ഗ​ര​സ​ഭ വി​ഹി​ത​മാ​യ 30 കോ​ടി​യി​ൽ 20 കോ​ടി രൂ​പ ഹ​ഡ്കോ​യി​ൽ നി​ന്നും ലോ​ണ്‍ എ​ടു​ത്തു കൊ​ണ്ടാ​ണ് പ​ദ്ധ​തി മൂ​ന്നാ​ട്ട് കൊ​ണ്ടു പോ​കു​ന്ന​ത്. യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മാ​ർ​ഗ​ര​റ്റ് തോ​മ​സ്, പി.​വി. ജോ​ർ​ജ്, സീ​മ​ന്തി​നി സു​രേ​ഷ്, വി​പി​ൻ വേ​ണു​ഗോ​പാ​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, അ​ശോ​ക​ൻ കൊ​യി​ലേ​രി, ഷം​സു​ദ്ദീ​ൻ, റ്റി​ജി ജോ​ണ്‍​സ​ണ്‍, ലേ​ഖ രാ​ജീ​വ​ൻ, ഷീ​ജ മോ​ന്പി, ഷൈ​നി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ സ​ജി (സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ്), ഷ​മീ​ർ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സ​മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച തൂ​ത്തി​ലേ​രി കോ​ള​നി​യി​ലെ ശോ​ഭ ച​ന്ദ്ര​ന്‍റെ ഗൃ​ഹ പ്ര​വേ​ശ​ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ബാ​ബു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ഒ.​കെ. ലാ​ലു, വി​ഇ​ഒ​മാ​ർ, എ​സ്ടി പ്ര​മോ​ട്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഉ​സ്മാ​ൻ, വൈ​ശ്യ​ൻ എ​ന്നി​വ​രു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​യു. സ​ജി, റ​ഷീ​ദ് വാ​ഴ​യി​ൽ, വി​ഇ​ഒ പി.​സി. അ​ർ​ഷി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.