ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റൊ​രു​ക്കി ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്
Sunday, September 19, 2021 12:58 AM IST
കാ​വും​മ​ന്ദം: ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ത​യാ​റാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ന ന​വീ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​വി​ൽ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു പു​റ​മേ ഇ-​മാ​ലി​ന്യം, മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ, ക​ണ്ണാ​ടി, കു​പ്പി, ചി​ല്ല്, പ​ഴ​യ ചെ​രു​പ്പ്, ബാ​ഗ്, തു​ണി തു​ട​ങ്ങി​യ​വ​യും ഹ​രി​ത​ക​ർ​മ​സേ​ന വി​വി​ധ മാ​സ​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ക്കും. ഇ​വ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റും.
സെ​റാ​മി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ല​വി​ൽ ശേ​ഖ​രി​ക്കു​ന്നി​ല്ല. ക്ലീ​ൻ ആ​ൻ​ഡ് ഗ്രീ​ൻ ത​രി​യോ​ട് എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ടെ മു​ന്പോ​ട്ട് പോ​കു​ന്ന ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്യാ​നും സാ​ധി​ക്കും.
ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​താം വാ​ർ​ഡി​ലെ പാ​റ​യി​ൽ കു​ര്യ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ രാ​ധ പു​ലി​ക്കോ​ട്, അം​ഗ​ങ്ങ​ളാ​യ പു​ഷ്പ മ​നോ​ജ്, ബീ​ന റോ​ബി​ൻ​സ​ണ്‍, സെ​ക്ര​ട്ട​റി എം.​ബി. ല​തി​ക, ഹ​രി​ത​ക​ർ​മ​സേ​ന പ്ര​തി​നി​ധി​ക​ളാ​യ ബീ​ന ജോ​ഷി, സു​മ രാ​ജീ​വ​ൻ, മി​നി, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഡി. ​ജോ​യ്സി, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന പ്ര​തി​നി​ധി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.