ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വുവ​ന്ന വാ​ർ​ഡു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Monday, September 20, 2021 12:49 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വ് വ​ന്ന വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ചേ​ര​ങ്കോ​ട്, മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡു​ക​ളി​ലേ​ക്കും കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ന​ടു​ഹ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ലേ​ക്കു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലേ​ക്കും മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലേ​ക്കും ന​ടു​ഹ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഡി​എം​കെ​യി​ലെ ആ​ന​ന്ദ​രാ​ജ് കാ​ട്ടാ​നാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം ഒ​ഴി​വ് വ​ന്ന മൂ​ന്ന് വാ​ർ​ഡു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.